ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഹൈഡ്രോക്സി ക്ലോറോകിൻ ടാബ്ളറ്റ്സ് വാങ്ങി കഴിക്കരുത്

ഡോക്ടർമാരുടെ ഉപദേശവും പ്രിസ്ക്രിപ്ഷനുമില്ലാതെ കൊറോണ വൈറസിനെ ചികിൽസിക്കാൻ ഹൈഡ്രോക്സി ക്ലോറോകിൻ ടാബ്ളറ്റ്സ് വാങ്ങി കഴിക്കരുതെന്ന് ആൾ ഇന്ത്യ മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ.റൺ ദീപ് ഗുലേറിയ മുന്നറിയിപ്പു നൽകി. മലേറിയക്ക് ഉപയോക്കുന്ന ഹൈഡ്രോക്സി ക്ലോറോ കിൻകോവിഡ് – 19 രോഗികൾ കഴിക്കുന്നത് അസാധാരണ ഹൃദയമിടിപ്പുള്ളവർക്ക് അപകടമുണ്ടാക്കും. ചില ലാബ് പരിശോധനകളിൽ, കോവിഡ്- 19 ന് ഇഫക്ട് ചെയ്യുമെന്ന വിവരങ്ങൾ ശക്തമല്ലെന്നും ഡോ.റൺ ദീപ് ഗുലേറിയ പറഞ്ഞു. ഇന്ത്യയിൽ മരുന്നുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ആധികാരിക സ്ഥാപനമായ ഐ.സി.എം.ആർ പറയുന്നത് കോവിഡ്- 19 രോഗികളുടെ അടുത്ത് സമ്പർക്കം പുലർത്തുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും ഹൈഡ്രോക്സി ക്ലോറോക്സിൻ സഹായകമാകും. കോവിഡ്- 19 രോഗികൾക്ക് ചികിത്സക്കുള്ള മരുന്നല്ല ഇത്. ഐ.സി.എം.ആർ. തുടക്കം മുതലേ അത് വ്യക്തമാക്കിയതാണ്. ഹൈഡ്രോക്സി ക്ലോറോ കിൻസൈഡ് ഇഫക്ട് ഉള്ള മരുന്നാണ്. ഹൃദ്രോഗികൾക്ക് ദോഷകരമായി ബാധിക്കും. അതിനാൽ പൊതു ജനങ്ങൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്ന സാഹചര്യത്തിൽ മരുന്നിൻ്റെ ആവശ്യം കണക്കിലെടുത്ത് കമ്പനി ഉൽപ്പാദനം 20 കോടി ടാബ്ളറ്റ് വർദ്ധിപ്പിച്ചിരിക്കയാണെന്ന് സിഡസ്കാഡില സി.ഇ.ഒ പങ്കജ് പട്ടേൽ പറഞ്ഞു. ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യയോട് ഹൈഡ്രോക്സി ക്ലോറോ കിൻ ആവശ്യപ്പെടുന്നുണ്ട്. 2019 ഡിസം. അവസാനത്തിൽ ചൈനയിലെ വുഹാൻ സിറ്റിയിലെ മൽസ്യ-മാംസ മാർക്കറ്റിൽ നിന്നാരംഭിച്ച കൊറോണ വൈറസ് ലോകത്തെ 1.5 മില്യൺ ജനതയെ ബാധിച്ചിരിക്കയാണ് – McVelayudhan

Leave a Reply