ഡോ. പി. എ ലളിത – 68, അന്തരിച്ചു.

ഡോ. പി. എ ലളിത – 68, അന്തരിച്ചു.കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ആശുപത്രി ഉടമയായിരുന്നു. ആലപ്പുഴ സ്വദേശിയായ ലളിത ഡോ.വി.എൻ.മണിയെ വിവാഹം ചെയ്ത ശേഷമാണ് കോഴിക്കോടെത്തുന്നത്.പിന്നീട് മലബാർ ആശുപത്രി സ്ഥാപിച്ചു.കാൻസറിനെതിരായി പോരാടിയ ലളിത ആനുകാലികങ്ങളിൽ ആരോഗ്യ-സാമൂഹിക വിഷയങ്ങളെ കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഐ.എം.എ കോഴിക്കോട് യൂണിറ്റ് ചെയർപേഴ്സൺ, ഐ.എം.എ അഖിലേന്ത്യ വനിതാ വിംഗ് അംഗം, എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരിൻ്റെ വനിതാ രത്നം പുരസ്കാരം നേടിയിട്ടുണ്ട്. മനസിലെ കൈയ്യൊപ്പ്, മരുന്നുകൾക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങൾ അഭിമുഖങ്ങൾ, കൗമാരം അറിയേണ്ടതെല്ലാം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഡോ. മിലി മണി – മകൾ, (എം.ഡി.മലബാർ ആശുപത്രി), മരുമകൻ ഡോ.കോളിൻ ജോസഫ്. മൃതദേഹം മലബാർ ആശുപത്രിയിൽ നിന്ന് ഉച്ചയ്ക്ക ഒന്നരയോടെ നടക്കാവിലെ വീട്ടിലേക്ക് കൊണ്ടു പോകും. പൊതുദർശനം ഉണ്ടാവില്ല. വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും.

Leave a Reply