തിരക്കൊഴിഞ്ഞ മിഠായിതെരുവ്

തിരക്കൊഴിഞ്ഞ കോഴിക്കോട്ടെ മിഠായിതെരുവ്.കോവിഡ്- 19, കച്ചവട സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടപ്പാണ്. വാങ്ങാൻ ആളില്ല. ജോലിക്കാരും വരാൻ മടിക്കുന്നു.പല വ്യജ്ഞന കടകളിൽ ഒരു മാസത്തേക്കുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടുന്നുണ്ട്. നിരോധനാജ്ഞ നിലവിലുള്ളതിനാൽ പൊലീസ് ജീപ്പ് വരുമ്പോൾ ആളുകൾ മാറി പോകുന്ന അവസ്ഥയാണ്.ജനതകർഫ്യു തുടരാൻ തന്നെയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഉപദേശിക്കുന്നത്. കഴിയുന്നത്ര സമയം ആളുകൾ വീടുകളിൽ തന്നെ കഴിയുന്നതാണ് കൊറോന വൈറസിനെ പ്രതിരോധിക്കാനുള്ള നല്ല മാർഗ്ഗം.

Leave a Reply