തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് കോവിഡ്.

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനാൽ സാമുഹ്യ വ്യാപനം തടയുന്ന കാര്യത്തിൽ ജനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ. ഓട്ടോ ഡ്രൈവറുടെ ഭാര്യ, നാലരവയസായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധയോഗങ്ങളിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.ഇത്തരം യോഗങ്ങളും നിയന്ത്രിക്കുകയോ മാറ്റി വെക്കുകയോ ചെയ്യേണ്ടതാണ്. വെള്ളിയാഴ്ച സംസ്ഥാനത്ത് 118 പേർക്കാണ് രോഗം ബാധിച്ചത്.ഏറ്റവും കൂടുതൽ മലബാർ ജില്ലകളിൽ തന്നെ. പൊതു സ്ഥലങ്ങളിൽ പോകുന്നവർ മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും സ്വയം നിയന്ത്രണവും സുരക്ഷയും കൈകൊള്ളണം – Gmtv

Leave a Reply