നഗ്ന സന്യാസിമാർ.

ഞാൻ ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു .എന്നാൽ നഗ്ന സന്യാസിമാരെ, ജനനിബിഡ വാസസ്ഥലങ്ങളിൽ സ്വീകരിക്കുന്നത് ആധുനിക സമൂഹത്തിൽ പൊതുവായ എതിർപ്പിന് ഇടയാക്കും.

മറ്റ് മത വിശ്വാസികൾ മാത്രമല്ല, ഹൈന്ദവർക്കിടയിലും ഇത്തരം അനാചാരങ്ങളോട് അനിഷ്ടമുണ്ടാകും. നഗ്ന സന്യാസിമാരെ അവരുടെ ഗുഹകളിൽ തന്നെ വസിക്കാൻ അനുവദിക്കുക. ഹൈന്ദവ സംസ്ക്കാരത്തിൻ്റെ ഉദാത്ത മാനക്കൾക്ക് ഇത്തരം പ്രവർത്തികൾ കോട്ടമുണ്ടാക്കരുത്. ലോകം ഭാരതത്തെ നോക്കി അപഹസിക്കരുത്. മറ്റേത് മതങ്ങളേക്കാൾ ശ്രേഷ്ഠമാണ് ഹൈന്ദവ സംസ്ക്കാരം. ലോക അവസാനം വരെ ആ സംസ്ക്കാരം സത്യത്തിൻ്റേയും സ്നേഹത്തിൻ്റേയും പ്രകാശം പരത്തണം. – Mc Velayudhan,Gmtv

Leave a Reply