‘നമുക്ക് എന്ത് നല്ലത് ചെയ്യാൻ കഴിയും’

നമുക്ക് എന്ത് ചെയ്യാൻ കഴിയും!
ചിന്തിച്ചിട്ടുണ്ടോ?
നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് !

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ വസ്ത്ര നിർമ്മാണരംഗം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയായിരുന്നു. അവർ ചിന്തിച്ചു. ‘എന്ത് ചെയ്യാൻ കഴിയും?’. നിർമ്മാണ യൂണിറ്റുകൾ പൂർണ്ണമായി അടച്ചിടുന്നതിന് പകരം അവർ PPE കിറ്റുകൾ നിർമ്മിക്കാൻ തുടങ്ങി. ഒരു പ്രൈവറ്റ് കമ്പനിയാണ് തുടങ്ങി വച്ചത്. പിന്നീട് പലരും പലരും അത് ഏറ്റെടുത്തു. ഇന്ന് 4.5 ലക്ഷം PPE കിറ്റുകൾ ഇന്ത്യയിൽ ഒരു ദിവസം നിർമ്മിക്കപ്പെടുന്നു.

ഛത്തീസ്ഗഡിലെ ആദിവാസി സ്ത്രീകൾ നാടൻമദ്യം ഉത്പാദിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് മഹുവ പൂക്കൾ. കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യത്തിന് സാനിറ്റെസർ ലഭ്യമാകാതെ രാജ്യം വലഞ്ഞ വേളയിൽ അവർ അതേ പൂക്കൾ ഉപയോഗിച്ച് സാനിറ്റെസറിന്റെ ബേസ് ഉണ്ടാക്കി, ദ്രുതഗതിയിൽ സാനിറ്റെസർ വിപണി കയ്യടക്കിയത്രേ.

ആയിരത്തോളം അമേരിക്കൻ കമ്പനികൾ ചൈനയിലെ ഉത്പാദനശാലകൾ അടച്ച് ഇന്ത്യയിലേക്ക് വരുവാൻ പദ്ധതിയിടുന്നു. മൂവായിരത്തോളം കമ്പനികൾ ധാരണയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. എവിടെയാണ് ഉത്പാദനശാലകൾ വരേണ്ടത്? വലിയ വലിയ നഗരങ്ങളിലല്ല, വിശാലമായ ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ ഇന്ത്യയിലേക്ക് വരുന്ന കാര്യമാണ്. അതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കപ്പെടണം.

ചൈനയിലെ ലക്സംബർഗ് വിട്ട് ഇന്ത്യയിലേക്ക് വരുന്ന കമ്പനികൾക്ക് പ്രവർത്തിക്കാൻ ലക്സംബർഗിന്റെ ഇരട്ടി സ്ഥലമാണ് ഇന്ത്യ ഒരുക്കുന്നത്.

അങ്ങനെ അങ്ങനെ എത്രയോ നല്ല മാറ്റങ്ങൾ സംഭവിക്കുന്നു. പക്ഷേ അതൊന്നും വാർത്തകളായി നമ്മെ തേടി എത്തില്ല. കാരണം, അതൊക്കെ പോസിറ്റീവ് വാർത്തകളാണ്. നമ്മളെ നെഗറ്റീവ് മാത്രം തന്ന് തന്ന് കൂടുതൽ കൂടുതൽ കൂടുതൽ ദുരന്തങ്ങൾക്ക് കാതോർക്കാൻ പ്രാപ്തരാക്കുകയാണ്. നാം എന്തിനെ ഉപാസിക്കുന്നുവോ അത് നമ്മോടൊപ്പം ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.

ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേക്ക് മാത്രം ശ്രദ്ധ തിരിച്ച് വിടാൻ ഉതകുന്ന വാർത്തകൾ കൊണ്ട് അരാജകത്വത്തിന്റെ കളമൊരുക്കുകയാണ് ‘അവർ ‘. അവർക്ക് ഇഷ്ടം നെഗറ്റീവ് ആണ്. പക്ഷേ നമുക്ക് ആവശ്യം ‘പോസിറ്റീവ് ‘ ആണ് എന്ന ബോധ്യം നമുക്ക് ഉണ്ടാവണം.

2014 ൽ നമുക്ക് രണ്ടേ രണ്ട് മൊബൈൽ ഫോൺ ഉത്പാദനശാലകളാണ് ഉണ്ടായിരുന്നത്. ഇന്ന് നമുക്ക് 268 മൊബൈൽ ഫോൺ ഉത്പാദനശാലകൾ ഉണ്ടത്രേ. അവയിൽ ഒന്ന് സാംസങ്ങിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദനശാലയാണ്. കേവലം രണ്ട് വർഷം മുൻപാണ് ഉത്തർപ്രദേശിലെ നോയ്ഡയിൽ അത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

പത്ത് വർഷത്തിനകം ഇന്ത്യ ചൈനയെക്കാൾ വളർച്ച നേടുമെന്ന കാര്യത്തിൽ ചൈനയ്ക്ക് യാതൊരു സംശയവും ഇല്ല. ഇന്നും നമുക്ക് ആ ധാരണ ഉണ്ടാവാത്തതിന്റെ കാരണം മറ്റൊന്നുമല്ല, നമുക്കിടയിൽ കൊറോണയെക്കാൾ മാരകമായ ചില ചൈനീസ് വൈറസുകൾ ഉണ്ട് എന്നതാണ്. ആദ്യം അവരെയാണ് നാം BOYCOT ചെയ്യേണ്ടത്.

‘വലിയ ദുരന്തങ്ങൾക്ക് ശേഷമാണ് എല്ലായ്പ്പോഴും വലിയ ചരിത്ര നേട്ടങ്ങൾ സംഭവിക്കാറ്’ എന്ന് പറഞ്ഞ് വെച്ചത് മറ്റാരുമല്ല ഷീ ജിൻപിങ് തന്നെയാണ്. പക്ഷേ ആ ‘നേട്ടം’ ഇന്ത്യയുടേത് തന്നെയാകും എന്ന് പറയാൻ നമ്മൾ തയ്യാറാണോ എന്നത് മാത്രമാണ് ചോദ്യം.

‘ചില സിനിമാക്കാർ’ കോവിഡ് കാല സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അവർക്ക് അറിയാവുന്ന ജാതികൃഷിയിലേക്ക് തിരിയുന്നത് സ്വാഭാവികം. പക്ഷേ പാണനെ പാടിത്തോൽപ്പിച്ച് ‘ചതിയൻ ചന്തു’ വിന് വീരഗാഥ ചമച്ച കാലത്തെ കേരളമല്ല ഇന്നത്തെ കേരളമെന്ന് വിവരമുള്ളവർക്ക് അറിയാം.

ചരിത്രം ആർക്കും വിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്തും വളച്ചൊടിക്കൽ ചെലവാക്കാൻ ശ്രമിച്ചാൽ ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയും. അതല്ല, സത്യം സത്യമായിതന്നെ പറയാൻ അവർക്ക് ചങ്കൂറ്റമുണ്ടെങ്കിൽ പറയട്ടെന്നേ. അവരും, ഈ സമയത്ത് ‘സമർത്ഥമായി’ അവർക്ക് എന്ത് ചെയ്യാം എന്ന് ചിന്തിച്ചതായി കരുതിയാൽ മതി.

പക്ഷേ ചില സാമർത്ഥ്യങ്ങൾ വിസ്മൃതിയിലാണ്ട ഒരു പാട് മുറിവുകളെ ഉണർത്തി വിടാൻ ഇടയുണ്ട് എന്ന് ഏവരും ഓർമ്മിച്ചാൽ നന്ന്. എന്തുകൊണ്ടാണ് ‘നമുക്ക് എന്ത് നല്ലത് ചെയ്യാൻ കഴിയും’ എന്ന് ചില മനുഷ്യർക്ക് ഇനിയും ചിന്തിക്കാൻ കഴിയാതെ പോകുന്നത്!

Anu Bijukumar

Leave a Reply