നാം മുന്നോട്ട്

മാദ്ധ്യമങ്ങളുടെ നാവടക്കാൻ സംസ്ഥാന സർക്കാർ കോടികൾ വാരിയെറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ ധീര പരിവേഷം ചാർത്തുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്തപ്പോഴാണ് കേരളത്തിലെ 12 ടി വി ചാനലുകൾക്ക് പ്രൈം ടൈം പ്രോഗ്രാമായി മുഖ്യമന്ത്രിയുടെ “നാം മുന്നോട്ട് ” എന്ന പരിപാടി അവതരിപ്പിക്കുന്നത്. കൈരളി ടിവിയാണ് നാം മുന്നോട്ട് തയ്യാറാക്കി ചാനലുകൾക്ക് നൽകുന്നത്. കൈരളിക്ക് ലക്ഷങ്ങളാണ് എപ്പിസോഡ് നിരക്ക്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സർക്കാർ അനുകൂല വ്യക്തികളെ, ബിസിനസുകാരും വ്യവസായികളും സാമൂഹിക-സാംസ്ക്കാരിക നേതാക്കളേയും ഉൾപ്പെടുത്തിയാണ് പരിപാടി തയ്യാറാക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴോ വി.എസ്.അച്യുതാനന്ദൻ്റെ കാലത്തോ ഇങ്ങനെ ധൂർത്ത് കാണിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കും യാത്ര ചെയ്യാൻ മാസം ഒന്നര കോടി രൂപക്ക് ഹെലികോപ്റ്ററും വാടകക്ക് എടുത്ത് ധൂർത്ത് പൊടിപൊടിക്കുന്നുണ്ട്. പത്രങ്ങൾക്കും സർക്കാർ ചെറിയ പരസ്യങ്ങൾ നൽകുന്നതിനാൽ കാര്യമായ വിമർശനമൊന്നുമില്ല. eലാക്ക് ഡൗൺ കഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലെത്താൻ ചുരുങ്ങിയത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.സർക്കാർ ധൂർത്ത് ഒഴിവാക്കിയില്ലെങ്കിൽ സാധാരണ ജനങ്ങളുടെ മേൽ, നികുതിയും വൈദ്യുതി, വാട്ടർ ചാർജ്, ബസ് ചാർജ് വർദ്ധനവ് ഭാരമേൽപ്പിക്കുമെന്ന ഭീതിയുമുണ്ട്.

Leave a Reply