നാടിൻ്റെ സംസ്ക്കാരം

മോഹൻലാലിനെ വിമർശിക്കുന്നവർ, ഒരു നാടിൻ്റെ സംസ്ക്കാരത്തെയാണ് വിരൽ ചൂണ്ടുന്നത്. മന്ത്രശക്തിയെ പരിഹസിക്കുന്നവർക്ക് മന്ത്രം എന്താണെന്ന് അറിയാത്തവരാണ്.പ്രധാന മന്ത്രിയെ അനുകൂലിച്ചാൽ ഏത് വലിയ കലാകാരനായാലും രണ്ടാം തരം പൗരൻ.നരേന്ദ്ര മോദി .22 ന് ഞായറാഴ്ച ജനതകർഫ്യു ആഹ്വാനം ചെയ്തപ്പോൾ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി രാജ്യം നിശ്ചലമായി.മറ്റേത് നേതാവിന്, പ്രസ്ഥാനത്തിന് കഴിയും അങ്ങിനെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ. ഇറ്റലിയിൽ വീട്ടമ്മമാർ മട്ടുപ്പാവിൽ മണി മുഴക്കിയും തകിലു കൊട്ടിയും കൊറോണയെ തുരത്താൻ ഐക്യകാഹളം മുഴക്കിയപോൾ ലോകം അതു കണ്ടു. ഇന്ത്യാ രാജ്യവും ആ നല്ല സന്ദേശം ഏറ്റെടുത്തു. വിജയം കണ്ടു.അതിൽ രാഷ്ട്രീയ അരിശം പൂണ്ടവരാണ് മോഹൻലാലിനെ വിമർശിച്ചത്. മോഹൻലാലിന് ബുദ്ധിയും സംസ്ക്കാരവും ഉപദേശിക്കാനും പഠിപ്പിക്കാനും ആരേയും ഏൽപ്പിച്ചിട്ടില്ല, അതിന് മുതിരുകയും വേണ്ട.

Leave a Reply