നിർഭയ കൂട്ടമാനഭംഗ കൊലക്കേസ്

നിർഭയ കൂട്ടമാനഭംഗ കൊലക്കേസ് പ്രതികളായ നാലു പേരേയും ഇന്ന് പുലർച്ചെ (വെള്ളി 5.30 എ എം) ദൽഹി തീഹാർ ജയിലിൽ തൂക്കിലേറ്റി. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണ് നിർഭയ കേസിൻ്റെ വധശിക്ഷ നടപ്പാക്കൽ.പ്രതികളായ അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിംഗ് എന്നിരെയാണ് തൂക്കിലേറ്റിയത്. വിധി നടപ്പിലാക്കുന്നതിന് രണ്ട് മണിക്കൂർ മുൻപാണ് പവൻ ഗുപ്തയുടെ ദയാഹർജി സുപ്രീം കോടതി തള്ളിയത്. നാലു തവണ മാറ്റിവച്ച വധ ശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്. 2012 ഡിസം.16 ന് രാത്രിയാണ് ബസിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥിയായ നിർഭയ – 23 യെ പ്രതികൾ ക്രൂരമായി കൂട്ടമാനഭംഗം ചെയ്ത്, ഗുഹ്യഭാഗം കമ്പി കൊണ്ട് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ യോട് സർക്കാരും നീതിപീഠവും കാണിച്ച, ഒരു മകളോടുള്ള കർത്തവ്യമാണ് നിർഭയ കേസ് വിധി നടപ്പിലാക്കിയതിലൂടെ തെളിയിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെത്ത പറഞ്ഞു.പ്രതി ഭാഗം അഭിഭാഷകൻ എ.പി സിംഗിൻ്റെ തുടർച്ചയായ, ദയാഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് മൻമോഹനാണ് വധശിക്ഷ നടപ്പിലാക്കാൻ ഉത്തരവായത്. തിഹാർ ജയിലിന് മുന്നിൽരാത്രി മുഴുവൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.ശക്തമായ പൊലീസ് കാവലുണ്ടായിരുന്നു. ജയിൽ തടവുകാരെ സെല്ലുകളിൽ തന്നെ പുടിയിടാനും അധികൃതർക്ക് നിർദ്ദേശം നൽകി. നാലു പ്രതികളേയും തൂക്കിലേറ്റുക വഴി രാജ്യത്തെ എല്ലാ പെൺമക്കൾക്കും സ്ത്രീകൾക്കും നീതി ഉറപ്പാക്കുകയാണ് നീതിപീഠം ചെയ്തതെന്ന് നിർഭയയുടെ അമ്മ പറഞ്ഞു. – McVelayudhan,Gmtv

Leave a Reply