പാലോട് ജനമൈത്രി പോലീസിന്റെ സ്നേഹ സമ്മാനം.

സ്റ്റേഷനിൽ സ്വീപ്പർ ജോലി ചെയ്ത സുഭദ്രഅമ്മക്ക് ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാം….

ഇരുപത് വർഷത്തോളമായി പാലോട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ സ്വീപ്പർ ആയി നിന്ന സുഭദ്ര അമ്മ സ്റ്റേഷനിൽ നിന്നും പടിയിറങ്ങി.ജോലിക്കായി എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് ചായയും ഉച്ചഭക്ഷണവും ഒക്കെ എത്തിച്ച് നൽകിയിരുന്ന സുഭദ്ര അമ്മയായിരുന്നു . എല്ലാപേർക്കും സ്വന്തം അമ്മയെ പോലെ തന്നെയായിരുന്നു. എഴുപത് വയസ്സ് ആയപ്പോൾ പഴയതുപോലെ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ പോലീസ് ഇനിയുള്ള കാലം അമ്മ ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കണം എന്നാഗ്രഹത്തോടെ വ്യാപാരി വ്യവസായി നന്ദിയോട്, പാലോട് യൂണിറ്റുകളുടെ സഹായത്തോടെ ഒരു ഉന്ത് വണ്ടിയും കച്ചവട സാധനങ്ങളും നൽകിയാണ് യാത്രയാക്കിയത്.

സുഭദ്രാമ്മക്ക് സ്നേഹോപഹാരമായി സമ്മാനിച്ച നന്മ എന്നും അഭിനന്ദിക്കപ്പെടേണ്ടതാന്ന് .

Leave a Reply