പൊതുകിണറ്റിൽ നിന്ന് കുടിവെളളമെടുത്ത താഴ്ന്ന ജാതിക്കാരിയെ മർദ്ദിച്ചു.

ഉത്തരേന്ത്യയിൽ പൊതുകിണറ്റിൽ നിന്ന് കുടിവെളളമെടുത്ത താഴ്ന്ന ജാതിക്കാരിയെ മർദ്ദിക്കുന്ന ദൃശ്യം പ്രചരിപ്പിച്ച് ഹിന്ദുക്കൾ മുഴുവൻ ഇത്തരം നീചൻ മാരാണെന്ന് സമർത്ഥിക്കരുത്. പാവപ്പെട്ട സ്ത്രീയെ മർദ്ദിച്ചവരെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടത്. ജനപ്രതിനിധികൾക്കും റവന്യു അധികൃതർക്കുമാണ് ഈ കുറ്റത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം. അത് കേരളത്തിൽ അട്ടപ്പാടിയിൽ മധുവിനെ അടിച്ചു കൊന്നപ്പോഴും രണ്ട് ബാലികമാരെ മാനഭംഗപ്പെടുത്തി ,കൊല്ലപ്പെട്ട പോൾ ആത്മഹത്യ ആക്കി മാറ്റിയപ്പോഴും നമ്മൾ അനങ്ങിയില്ല. ജനാധിപത്യ ഭാരതത്തിൽ 130 കോടി ജനങ്ങൾക്കിടയിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ കർശനമായ നടപടികളും കടുത്ത ശിക്ഷയും നൽകും. നട്ടെല്ലുള്ള ഒരു ഭരണാധികാരിയും സർക്കാരുമാണ് രാജ്യത്തുള്ളത്. ഹൈന്ദവരുടെ ഐക്യം തകർക്കാൻ ഇനി ആർക്കും കഴിയില്ല. ശക്തമാണ് ഇന്ത്യൻ ഭരണകൂടം. എല്ലാ മതങ്ങൾക്കും സർവ്വ സ്വാതന്ത്ര്യമുള്ള ഏക രാജ്യമാണ് ഭാരതം. – McVelayudhan, Gmtv

Leave a Reply