പൊന്നാനിയിൽ 7 പേർക്ക് കോവിഡ്.

പൊന്നാനിയിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

നഗരസഭാ കൗൺസിലർമ്മാർ, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ്, പോലീസ് ഓഫീസർ, നഗരസഭാ ജീവനക്കാരൻ, കൊറോണ കെയർ വളണ്ടിയർ തുടങ്ങീ.. പൊന്നാനിയിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സ്ഥിരീകരിച്ചവർ:

 • പൊന്നാനി നഗരസഭയിലെ 5, 23 വാർഡുകളിലെ കൗണ്‍സിലര്‍മ്മാർ
 • പൊന്നാനിയിലെ അർബൻ ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെല്‍ത്ത് നഴ്സ് ആയ തിരുവനന്തപുരം സ്വദേശിനി(27)
 • പൊന്നാനിയിലെ പൊലീസ് സ്റ്റേഷനിലെ, സിവിൽ പോലീസ് ഓഫീസറായ(36) കൊല്ലം സ്വദേശി
 • പൊന്നാനി നഗരസഭയിലെ എൽ.ഡി ക്ലാർക്കും ഇപ്പോൾ ആനക്കരയിൽ താമസിക്കുന്ന ഇഴുവതിരുത്തി സ്വദേശി(26),
 • പൊന്നാനിയിലെ കൊറോണ കെയര്‍ വളണ്ടിയറായി സന്നദ്ധപ്രവർത്തനം നടത്തിവരുന്ന പള്ളപ്പുറം സ്വദേശിയായ, ഇപ്പോൾ ആറാം വാർഡിൽ താമസിക്കുന്ന യുവാവ്(21)
 • പൊന്നാനി നഗരസഭയിലെ ഡ്രൈവർ(38)
  ഇദ്ദേഹം.. ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വറന്റൈനിൽ പോകേണ്ടതാണ് എന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.

ഇന്നലെ ടെസ്റ്റ് ചെയ്‍തതിൽ രണ്ടുപേരെ കൂടുതൽ പരിശോധനകൾക്കായി മാറ്റിയിരിക്കുകയാണ്.

 • കടവനാട് ആറ്റുപുറം സ്വദേശിയായ കേബിൾ ടി.വി ഓപ്പറേറ്റർ(36)
 • വെള്ളീരി സ്വദേശിയായ കേബിൾ ടിവി വർക്കർ(47)
  ഇവരുടെ പരിശോധനാഫലം വരുന്നതുവരെ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം ക്വറന്റൈനിൽ പോകേണ്ടതാണ് എന്നും നഗരസഭ ചെയർമാൻ അറിയിച്ചു.

Leave a Reply