പൊലീസിൻ്റെ ക്രൂരത

പൊലീസിൻ്റെ ക്രൂരത കണ്ടോ? വയനാട്, പുൽപ്പള്ളിയിലെ വയനാട് ലക്സ് ഇൻ എന്ന ടൂറിസ്റ്റ് ഹോം മാനേജർ രജ്ഞിത് ദാസ് നെ പുൽപ്പള്ളി പൊലീസ് ക്രൂരമായി മർദ്ദിച്ചു. കൊറോണ ലോക് ഡൗൺ ആയതിനാൽ ടൂറിസ്റ്റ് ഹോം അടച്ചിട്ടതായിരുന്നു.ആരോഗ്യ വകപ്പിലെ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ഏതാനും മുറികൾ വിട്ട് കൊടുത്തിരുന്നു. അതിൻ്റെ മേൽനോട്ടത്തിനാണ് രജ്ഞിത് ദാസ് വന്നത്. വഴിയിൽ വച്ച് പുൽപ്പള്ളി പൊലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നു എന്നും അതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ടൂറിസ്റ്റ് ഹോം നടത്തുന്ന ഷിജുവിൻസൻ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് ഇളങ്കോവിന് പരാതി നൽകി – Gmtv

Leave a Reply