പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ്.പ്രകൃതിയെ അവഗണിച്ചുകൊണ്ട് നമുക്കൊരിക്കലും മുന്നോട്ട് പോകാൻ സാധ്യമല്ല.

പാരിസ്ഥിതിക സുസ്ഥിരത ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.വരും തലമുറക്ക് പ്രകൃതിയെ അതിന്റെ തനതായ രൂപത്തിൽ കൈമാറാൻ നമുക്ക് സാധിക്കണം. ശുദ്ധമായ വായുവും കലർപ്പില്ലാത്ത ജലവുമാകണം അടുത്ത തലമുറക്ക് നൽകാനുള്ള നമ്മുടെ ഏറ്റവും മഹത്തായ സമ്മാനം.

ഓരോ മനുഷ്യനും പ്രകൃതിയുടെ സൂക്ഷിപ്പുകാരനാകണം, മനുഷ്യന്റേത് മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും,സസ്യ ലതാദികളുടേതും കൂടിയാണ് ഈ ഭൂമിയെന്നത് ഓർത്തുകൊണ്ട് വേണം പ്രകൃതിയിൽ നാം ഇടപെടേണ്ടത്. പ്രകൃതിയെ ആക്രമിച്ചും, കീഴടക്കിയുമല്ല മറിച്ച് ഇണങ്ങിനിന്നു കൊണ്ട് വേണം നാം ജീവിക്കേണ്ടത്.

ജൈവ വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ കൊച്ചു കേരളം, മണ്ണിലേക്കിറങ്ങി പ്രകൃതിയെ പരിപാലിച്ചും, സംരക്ഷിച്ചും നമുക്ക് തലമുറകൾക്ക് മാതൃകയാവാം.

WorldEnvironmentDay2020 #pkkunhalikutty

Leave a Reply