പ്രധാനമന്ത്രി കിസാൻ ക്രെഡിറ്റ്കാർഡ് 3 ലക്ഷം രൂപ വേഗത്തിൽ

🟢കുറഞ്ഞ പലിശ നിരക്കിൽ കർഷകർക്ക് വായ്പ ലഭ്യമാക്കണം എന്ന ലക്ഷ്യത്തിൽ ആരംഭിച്ചിരിക്കുന്ന ഹൃസ്വകാല വായ്പാ പദ്ധതിയാണു പ്രധാനമന്ത്രി കിസാൻ ക്രെഡിറ്റ് കാർഡ്.

🟢കർഷകനു പ്രവർത്തന മൂലധനം കുറഞ്ഞചിലവിൽ, ഏറ്റവും എളുപ്പം ഈ പദ്ധതിയിലൂടെ ലഭിക്കും.

🟢കാർഷിക മേഖലയിൽ
നിലം ഒരുക്കൽ,
വിത്ത്, വളം എന്നിവ വാങ്ങുന്നതിനും,
കൂലി തുടങ്ങി വിവിധ ഘട്ടങ്ങളിൽ ആവശ്യം വരുന്ന പണം ബാങ്കുകളിൽനിന്നും പ്രത്യേക നടപടിക്രമങ്ങൾ ഒന്നും ഇല്ലാതെ,
അല്ലങ്കിൽ ATMൽ നിന്നു പിൻ വലിക്കുകയും,
വിളവ് വിൽക്കുമ്പോൾ കിട്ടുന്ന പണം നിക്ഷേപിച്ച് പലിശ ബാധ്യത കുറയ്ക്കുകയും ചെയ്യാം.

🟢ഒരു സേവിംഗ് ബാങ്ക് അക്കൌണ്ട് പോലെ കണക്കാക്കാവുന്ന ഈ അക്കൌണ്ടിൽ ക്രഡിറ്റ് നിൽക്കുന്ന തുകയ്ക്ക് മാത്രം പലിശനൽകിയാൽ മതി,
അത് മിക്കബാങ്കുകൾക്കും പൊതു പലിശനിരക്കിനേക്കാൾ 2% കുറവായിരിക്കും.

🟢നെല്ല്, വാഴ, കപ്പ പോലുള്ള ഹ്രസ്വകാല വിള കൃഷി ചെയ്യുന്ന കർഷകർക്ക് ലഭ്യമായിരുന്ന ഈ വായ്പാ പദ്ധതി വർഷത്തിൽ ഒരിക്കെലെങ്കിലും പുതുക്കണമെന്ന നിബന്ധന,
മൂന്നു വർഷം എന്നാക്കി പശു കിസാൻ ക്രഡ്റ്റ് എന്ന പേരിൽ ക്ഷീരകർഷകർക്കും നടപ്പിലാക്കിയിരിക്കുന്നു.

🟢ഇതിലൂടെ പശുവിനെ വാങ്ങുവാനും, കാലിത്തീറ്റ വാങ്ങുന്നതിനും പ്രവർത്തന മൂലധനം എന്ന രീതിയിൽ ക്ഷീരകർഷകർക്ക് ഉപയോഗപ്പെടുത്തുവാ‍ൻ സാധിക്കും.

🔶പ്രത്യേകതകൾ:-
₹1,60,000/- രൂപാ വരയുള്ള ലോണുകൾക്ക് ഈട് ആവശ്യമില്ല.

പരമാവധി ₹ 3,00,000/- വരെ ലഭിക്കും.

🟢പലിശ നിരക്ക് പൊതുവായി ബാങ്ക് നിരക്കിനേക്കാൾ 2% കുറവായിരിക്കാം, കൃത്യമായി ലോൺ അടവ് നടത്തുന്നവർക്ക് സിമ്പിൾ ഇന്റ്രസ്റ്റ് റേറ്റ് ആയിരിക്കുമെങ്കിലും, മുടക്കം വരുത്തുന്നവർക്ക് കൂട്ട് പലിശ ഈടാക്കും.
കിസാൻ ക്രഡിറ്റ് അക്കൗണ്ട് നിക്ഷേപത്തിനു മികച്ച പലിശയും ലഭിക്കും.
തിരിച്ചടവ് കാലാവധി നിശ്ചയിക്കുന്നത് വിളയുടെ/ കാർഷിക വൃത്തിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.

🟢ഈ പദ്ധതിയിലൂടെ കർഷകനേയും വിളയേയും സമ്പൂർണ ഇൻഷ്വറൻസ് പരിരക്ഷയിൽ കൊണ്ടുവരും.
18വയസിനും 75 വയസിനും ഇടയിലുള്ളവർക്ക് ഈ വായ്പാ പദ്ധതിക്ക് അർഹതയുണ്ടങ്കിലും, 60വയസിനു മുകളിലുള്ളവർക്ക് അവരുടെ അവകാശികൾക്കും സംയുകതമായി മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ.

🟢കർഷകർക്കും, കർഷക കൂട്ടായ്മകൾക്കും, പാട്ട കർഷകർക്കും, SHG, JLG എന്നിവർക്കും ഈ വായ്പാ പദ്ധതി ലഭ്യമാണു.

Leave a Reply