പ്രശസ്ത സിനിമാ നടൻ രവിവള്ളത്തോൾ അന്തരിച്ചു.

പ്രശസ്ത സിനിമ-സീരിയൽ നടനും കഥാകൃത്തുമായ രവിവള്ളത്തോൾ – 67 അന്തരിച്ചു. സ്വാതി തിരുനാളാണ് ആദ്യ സിനിമ.46 ലേറെ സിനിമകളിൽ അഭിനയിച്ചു. വള്ളത്തോൾ നാരായണമേനോൻ്റെ അനന്തരവനാണ്.1987 ലാണ് സ്വാതി തിരുനാൾ റിലീസായത്.25 ഓളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. ഗാനരചനയും നിർവ്വഹിച്ചിട്ടുണ്ട്.1976 ൽ പുറത്തിറങ്ങിയ മധുരം തിരുമധുരം എന്ന ചിത്രത്തിൽ “താഴ്വരയിൽ മഞ്ഞു പോലെ ” എന്ന ഗാനമെഴുതി.1986 ൽ രേവതിക്കുട്ടിക്കൊരു പാവക്കുട്ടിക്ക് എന്ന സിനിമയുടെ കഥാകൃത്തും രവി വള്ളത്തോളാണ്. 1986 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി ” എന്ന സീരിയലിലൂടെ കുടുംബനായകനായി. പിതാവ് ടി.എൻ.ഗോപിനാഥൻ നായരായിരുന്നു വൈതരണിയുടെ രചയിതാവ്.നൂറോളം സീരിയലുകളിൽ അഭിനയിച്ചു. ഗീതാലക്ഷ്മിയുമായി 1980 ൽ വിവാഹിതരായി.

Leave a Reply