പ്രിഥ്വിരാജിന്റെ ജീവിതത്തിൽ നിർണ്ണായകമാകുന്ന സിനിമയാണ് ആടുജീവിതം.

സിനിമ: പ്രിഥ്വിരാജ് സുകുമാരൻ്റെ സിനിമാ ജീവിതത്തിൽ നിർണ്ണായകമാകുന്ന സിനിമയാണ് ആടുജീവിതം. നല്ലൊരു സിനിമ എങ്ങിനെ അണിയിച്ച് ഒരുക്കണമെന്ന് അറിയാവുന്ന ബ്ലസിയാണ് സംവിധായകൻ. ബന്യാമിൻ്റെ പ്രശസ്ത നോവലായ ആടുജീവിതം അതേ പേരിൽ തന്നെ സിനിമയാവുകയാണ്. ജോലി തേടി മണലാരണ്യത്തിലെത്തുന്ന നജീബ് എന്ന ചെറുപ്പക്കാരനായാണ് പ്രിഥ്വിരാജ് വേഷമിടുന്നത്. കഥാപാത്രത്തിനു വേണ്ടി താടി നീട്ടിവളർത്തി ശരീരഭാരം കുറച്ചാണ് പ്രിഥ്വിരാജ് ,കഥാപാത്രത്തിൻ്റെ യഥാർത്ഥ രൂപം മാറുന്നത്. അറബിയുടെ ക്രൂരതയിൽ ഭക്ഷണവും ശമ്പളമില്ലാതെ ,വീട്ടുകാരെ ബന്ധപ്പെടാൻ കഴിയാതെ, ആടുകളെ പോലെ രൂപമാറ്റം വരികയാണ്.ഒരു ദിവസം ആടുവളർത്തു കേന്ദ്രത്തിൽ നിന്ന് ഓടി പോവുകയാണ് നജീബ്.പൊലിസ് പിടികൂടി ജയിലിൽ ആകുന്നു. മരുഭൂമിയിൽ വച്ച് ദൈവത്തെ പോലെ ഒരാളാണ് നജീബിനെ പുറം ലോകത്ത് എത്തിക്കുന്നത്.തുടർന്നുള്ള ഭാഗങ്ങൾ ദൃശ്യമനോഹരവും സന്തോഷകരുമാണ്. സിനിമാ ഷൂട്ടിംഗ് ടീം കൊറോണ പശ്ചാത്തലത്തിൽ ജോർദ്ദാനിൽ നിർത്തിച്ചിരിക്കയാണ് – Gmtv

Leave a Reply