ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോ

ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായി കൊച്ചി നെടുമ്പാശേരി എയർപോർട്ടിൽ വന്നിറങ്ങിയ ഡോ.രജിതിനെ ആലുവ പൊലിസ് അറസ്റ്റ്.ചെയ്ത്, രാത്രി 9 മണിക്ക് ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്ചയാണ് രജിത്കുമാർ മുംബൈയിൽ നിന്ന് കൊച്ചിയിൽ വിമാനം ഇറങ്ങിയത്.രജിത് വരുന്ന വിവരം അറിഞ്ഞ് ഒരു ജനക്കൂട്ടം വിമാന താവളത്തിൽ ഉണ്ടായിരുന്നു. ആരാധകരുടെ സ്നേഹ വരവേൽപ്പിനു ശേഷം രജിത് സ്വന്തം വീട്ടിലേക്ക് പോയി. അയൽ വീട്ടുകളിൽ പോലും വന്ന വിവരം അറിയിച്ചിരുന്നില്ല. ആലുവ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. വൈകിട്ട് 5.30 ന് പൊലിസ് സ്റ്റേഷനിലെത്തി 9 മണി വരെ ചോദ്യം ചെയ്യുകയായിരുന്നു. ” എൻ്റെ ജീവിതം തന്നെ സമൂഹത്തിനു വേണ്ടി മാറ്റി വച്ചിരിക്കയാണ്. ഇപോഴത്തെ അടിയന്തിര പ്രശ്നം കൊറോണ വൈറസിനെ ചെറുക്കുകയാണ്.സംസ്ഥാന സർക്കാരിൻ്റെ എല്ലാ നിർദ്ദേശങ്ങളും അനുസരിക്കേണ്ടതാണ്.

Leave a Reply