ബി.ജെ.പി എം പിമാർ കേന്ദ്ര റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നഡ.

ബി.ജെ.പി എം പിമാർ കേന്ദ്ര റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ വീതം അവരുടെ ലോക്കൽ ഏരിയാ വികസന ഫണ്ടിൽ നിന്ന് നൽകണമെന്ന് പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നഡ പ്രഖ്യാപിച്ചു.ബി.ജെ.പിയുടെ 386 എം പിമാരിൽ 303 പാർലമെൻ്റ് അംഗങ്ങളും 83 രാജ്യസഭാ അംഗങ്ങളുമാണ്. പാർട്ടി എം എൽ എ മാരും എം പിമാരും ഒരു ദിവസത്തെ വേതനവും കേന്ദ്ര റിലീഫ് ഫണ്ടിലേക്ക് നൽകണമെന്ന് അദ്ധ്യക്ഷൻ ആവശ്വപ്പെട്ടു. പാർട്ടിയുടെ പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ അഞ്ചുകോടി ജനങ്ങളുമായും ഒരു കോടി രജിസ്റ്റർ ചെയ്ത പാർട്ടി അംഗങ്ങളുമായും വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു ജെ.പി.നഡ .

Leave a Reply