ബീവറേജ് മദ്യവിൽപ്പന കൗണ്ടറിൽ തിരക്ക്.

കോഴിക്കോട് സരോവരത്തിന് മുന്നിലെ ബീവറേജ് മദ്യവിൽപ്പന കൗണ്ടറിൽ വ്യാഴാഴ്ച രാവിലെ മുതൽ തിരക്കായിരുന്നു.നഗരത്തിലെ ബാറുകൾക്ക് മുൻപിലും ബീർ പാർലർകൾക്ക് മുൻപിലും തിരക്കുണ്ടായിരുന്നു. ഓൺലൈനിൽ ബെവ് കോ ആപിൽ ബുക്ക് ചെയ്ത ശേഷമാണ് കൗണ്ടറിൽ ക്യൂ നിന്ന് മദ്യം വാങ്ങേണ്ടത്. മുന്നിടദൂരം പാലിച്ചാണ് മദ്യപൻമാർ ക്യൂ നിൽക്കുന്നത്. വെയിൽ സഹിച്ച് അച്ചടക്കത്തോടെയാണ് ഓരോരുത്തരും മദ്യത്തിനായി ക്ഷമയോടെ ക്യൂ നിൽക്കുന്നത്.പൊലീസും എക്സൈസും തിരക്ക് നിയന്ത്രിക്കുന്നതിന് കൗണ്ടറുകൾക്ക് മുൻപിൽ എത്തുന്നുണ്ട്.- Gmtv

Leave a Reply