ഭാരത സംസ്ക്കാരം: ഈശ്വരചൈതന്യം.

ഈശ്വരൻ ഓരോരുത്തരുടെ ഉള്ളിലാണ് കുടികൊള്ളുന്നത്. ക്ഷേത്രങ്ങൾ ഈശ്വരചിന്തയും ഭക്തിയും പ്രപഞ്ച. ബോധവും സമൂഹ ബോധവും നമ്മളിൽ. മാനവ ഏകോദര സംസ്ക്കാര. ശീലവുമുണ്ടാക്കും.ഭാരത സംസ്ക്കാരം ലോകത്തിന് സ്നേഹത്തിൻ്റെ സന്ദേശവ്യം സത്യത്തിൻ്റെ പ്രകാശവുമാകുന്നത് അതുകൊണ്ടാണ്. നമ്മൾ ഈ. കൊറോണക്കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ മനുഷ്യൻ ചെയ്ത് കൂട്ടുന്ന പാപങ്ങളെ കുറിച്ച് ചിന്തിക്കുക. വൃദ്ധരായ മാതാപിതാക്കളെ ഉപദ്രവിക്കുന്നവർ, ഭക്ഷണപാനീയങ്ങൾ. കൊടുക്കാത്തവർ, സുഖമായി കിടക്കാൻ. സൗകര്യമൊരുക്കാത്തവർ, ചികിൽസയും വസ്ത്രങ്ങളും നൽകാത്തവർ ,ഇഷ്ട. ബന്ധുജനങളേയും സുഹൃത്തുക്കളേയും കാണിക്കാത്തവർ , ജീവിതത്തിൽ മറ്റ് എന്തെല്ലാം നേടിയാലും കോടിക്കണക്കിന് പണവും സമ്പത്തും കുന്നുകൂട്ടിയാലും മാതാപിതാക്കളുടെ കണ്ണുനീരിൽ എല്ലാം നിഷ്പ്രഭമാകും.. മറ്റൊരു പ്രധാന കാര്യം ജീവിത പങ്കാളിയെ, സ്ത്രീയോ പുരുഷനോ ആകട്ടെ, ഉപദ്രവിക്കരുത്. പീഡിപ്പിക്കരുത്. യൗവ്വനകാലത്തോ, വാർദ്ധക്യത്തിലോ ആകട്ടെ, കർമ്മഫലം തിരിച്ച് പതിൻമടങ്ങ് ലഭിച്ചിട്ടേ ഈ ലോകം വിടൂ. കുട്ടികളെ മർദ്ദിക്കുന്നത് സ്വന്തം കുട്ടികളായാലും ബന്ധുക്കളുടേയോ അന്യരുടേയോ മക്കളെ പോലും മർദ്ദിക്കുന്നതും പീഡിപ്പിക്കുന്നതും മാപ്പില്ലാത്ത പാപം തന്നെ. സത്രീകളോടും കുട്ടികളോടും തിരിച്ചു പുരുഷൻമാരോടും ആൺകുട്ടികളോടും കാണിക്കുന്ന ലൈംഗിക അക്രമങ്ങൾ, കേവലം നൈമിഷിക സുഖത്തിനാണെങ്കിൽ, മഹാപാപത്തിൻ്റെ ശിക്ഷയാണ്, ഈശ്വരൻ നിങ്ങൾക്ക് വേണ്ടി കരുതിവച്ചിരിക്കുക. മേൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് മോചിതരാകണമെങ്കിൽ ഈശ്വരചൈതന്യം നമ്മുടെ ഉള്ളിൽ കുടികൊള്ളണം. ഈ പ്രപഞ്ചശക്തിയുടെ സർവ്വ. ഐശ്യര്യങ്ങളും നമ്മളിലേക്ക് ആവാഹിക്കപ്പെടും. – McVelayudhan.

Leave a Reply