ഭാര്യയെ പാമ്പ് കടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവിനേയും പാമ്പിനെ നൽകിയ ആളേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെ പാമ്പ് കടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവിനേയും പാമ്പിനെ നൽകിയ ആളേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ ഉത്ര പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സൂരജ്, പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. വിവാഹസമയത്ത് നൽകിയ 100 പവൻ ആഭരണങ്ങൾ സൂരജ് വിറ്റിട്ടുണ്ട്. മറ്റൊരു വിവാഹം ചെയ്യുന്നതിനാണ് ഉത്രയെ കൊന്നതെന്ന് സൂരജ് പൊലീസിന് മൊഴി നൽകി. മാർച്ച് രണ്ടിന് അണലിയെ വിട്ട് കൊല്ലാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. സുരേഷി ൽ നിന്ന് 10,000 രൂപ കൊടുത്താണ് കരിമൂർഖന്നെ വാങ്ങിയത്. ഉറങ്ങിക്കിടന്ന ഉത്രയുടെ ശരീരത്തിൽ പാമ്പിനെ കുടഞ്ഞ് ഇടുകയായിരുന്നു. പാമ്പ് രണ്ടു തവണ കൊത്തുന്നത് സൂരജ് നോക്കിയിരുന്നു. രാവിലെ പാമ്പിനെ തല്ലിക്കൊന്നു. ഉത്രക്ക് ഒരു വയസായ കുഞ്ഞുണ്ട് – Gmtv

Leave a Reply