മനുഷ്യൻ്റെ സ്വാർത്ഥത

ലോകത്തെ 156 രാജ്യങ്ങളിലെ ജനങ്ങൾ കൊറോണ വൈറസിനെ ഭയന്ന് വീടുകളിൽ കഴിയുന്നു.പ്രകൃതിയെ ചൂഷണം ചെയ്ത് കടലിലും മലമുകളിലും ആകാശത്തും ബഹിരാകാശത്തും പരീക്ഷണങ്ങളും ദുബൈ കടലിൽ പാം സിറ്റിയും പണിതുയർത്തിയ മനുഷ്യൻ, ഒടുവിൽ വീടിനകത്ത് സ്വയം തടവറയിൽ ! കാട് വെട്ടി വെളുപ്പിച്ച് കാട്ടരുവികളും പച്ചപ്പും ഇല്ലാതായപ്പോൾ കാട്ടുമൃഗങ്ങൾ പുറത്ത് ചാടി, മനുഷ്യൻ്റെ കൃഷി നശിപ്പിച്ചു. മനുഷ്യൻ വീണ്ടും കാട്ടുമൃഗങ്ങൾക്ക് വൈദ്യതി വേലികൾ തീർത്തു.വെടിവച്ചു കൊന്നു. ഒരു ഭാഗത്ത് ( സോമാലിയ ), മനുഷ്യ ജീവൻ. പട്ടിണി കൊണ്ട് മരണവുമായി മല്ലിടുമ്പോൾ, മറ്റൊരു ന്യൂനപക്ഷം, രാഷ്ട്ര ഭരണത്തിലുടെ ജനങ്ങളെ ചൂഷണം ചെയ്ത് ആഢംബര, സുഖജീവിതം നയിക്കുന്നു. കമ്മ്യൂണിസവും സോഷ്യലിസവും ഏകാധിപത്യത്തിനും മുതലാളിത്ത ചൂഷണങ്ങൾക്കും വഴിമാറി. അപ്പോഴാണ് പ്രകൃതി കൊറോണ. വൈറസുമായി വന്നത്. ഇനിയെങ്കിലും മനുഷ്യൻ്റെ സ്വാർത്ഥത വെടിഞ്ഞ് ലോക. മാനസികതക്ക് വഴി ഒരുക്കണം. മതവൈരത്തിനും. മത സാമ്രാജ്യത്വ വിപ്ലവ. ചിന്തയ്ക്കും എതിരായി പുതിയ തലമുറ. സ്നേഹത്തിൻ്റെ ജീവവായു പ്രസരിപ്പിക്കണം. – McVelayudhan, 9497075317. www.fb.goldenmirrortv.com. www.youtube/Goldenmirror tv. www.goldenmirrortv.com. Mail: goldenmirrortv@gmail.com.

Leave a Reply