മറയൂർ ആനമല കടുവാ സങ്കേതത്തിനടുത്ത് രണ്ട് കടുവകൾ ചത്ത നിലയിൽ കണ്ടെത്തി.

മറയൂർ ആനമല കടുവാ സങ്കേതത്തിനടുത്ത് രണ്ട് കടുവകൾ ചത്ത നിലയിൽ കണ്ടെത്തി. പൊള്ളാച്ചി റേഞ്ചിലെ പോത്തമലബീറ്റിൽ വെള്ളം ഒഴുകുന്ന ഭാഗത്ത് എട്ട് വയസ് പ്രായം തോന്നിക്കുന്ന പെൺകുവയാണ് ചത്തത്. രണ്ട് കിലോമീറ്റർ ദൂരെ ആറ് വയസ് പ്രായം തോന്നിക്കുന്ന ആൺകടുവയും ചത്ത് കിടന്നിരുന്നു. വനം ഉദ്യോഗസ്ഥരും വെറ്റിനറി ഡോ.മനോഹരനും സ്ഥലത്തെത്തി കടുവകളെ പരിശോധിച്ചു.രണ്ട് കടുവകളുടെ ദേഹത്തും മുറിവുകൾ ഇല്ല. കടുവകൾ കന്നുകാലികളെ കൊന്നു തിന്നുന്നത് അവിടെ പതിവാണ്.ഗ്രാം വാസികൾ അതിനാൽ വിഷം വച്ചതാകാമെന്നും സംശയിക്കുന്നു.

Leave a Reply