മലപ്പുറത്തിന് ഏറെ പ്രത്യേകതകളുണ്ട്.

മലപ്പുറത്തിന് ഏറെ പ്രത്യേകതകളുണ്ട്. അതോടൊപ്പം ദേശീയ ശ്രദ്ധ നേടിയ ജില്ലയുമാണ്. മുസ്ലീംകൾ ഭൂരിപക്ഷമുള്ള മണ്ണ് എന്ന നന്മ അറിഞ്ഞ് മറ്റ് മതങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരുമാണ്. എത്രയോ മുസ്ലിം യുവാക്കൾ ഹിന്ദു സ്ത്രീകളെ സ്നേഹിച്ച് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നവരുമുണ്ട്. എളങ്കൂറിൽ ഒരു കുടുംബത്തെ എനിക്ക് നേരിട്ട് പരിചയമുണ്ട്. സമ്പന്നനായ മുസ്ലീം ചെറുപ്പക്കാരൻ സുന്ദരിയായ നായർ പെൺകുട്ടിയെ വിവാഹം ചെയ്തു. മക്കളുമായി സുഖമായി ജീവിക്കുന്നു. യാഥാസ്ഥിക കുടുംബമായതിനാൽ പെൺകുട്ടിയെ ഇസ്ലാം മതത്തിൽ ചേർത്തു എന്ന് മാത്രം. അതുപോലെ ധാരാളം വിവാഹബന്ധങ്ങൾ ഉണ്ടാകാം. ക്ഷേത്രങ്ങളും മുസ്ലീം പള്ളികൾക്കടുത്ത് സമാധാനപരമായി നിലകൊള്ളുന്ന മണ്ണാണ് മലപ്പുറം. അതിൻ്റെ ക്രഡിറ്റ് ഒരു മതത്തിനും അവകാശപ്പെട്ടതല്ല. ഭാരത സംസ്ക്കാരത്തിൻ്റെ മൂല്യങ്ങൾ എല്ലാ ജനവിഭാഗങ്ങളും കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ്. മലപ്പുറത്തിൻ്റെ ശാപം: ഇസ്ലാമിക തീവ്രവാദത്തെ പ്രോൽസാപ്പിക്കുന്നത്. 100 വർഷം മുൻപ് കേരള മണ്ണ് മത സഹിഷ്ണുതയുടെ വിളനിലമായിരുന്നു. ഇന്ന് മതം തീവ്രവാദത്തിന് വഴിമാറിയപ്പോൾ സൗഹൃദം കളങ്കപ്പെട്ടു. പലയിടങ്ങളിലും തകർന്നു ശത്രുക്കളായി. കള്ളക്കച്ചവടവും നികുതി വെട്ടിപ്പും കള്ളനോട്ട്, ബിനാമി ഇടപാട് എല്ലാറ്റിനും ഒരു മതത്തിൻ്റെ നിഴൽ വീണു.പാലക്കാട് തിരുവിഴാംകുന്ന് കാട്ടാന കരിമരുന്ന് പൊട്ടി കൊല്ലപ്പെട്ടപ്പോൾ ദേശീയ ശ്രദ്ധ നേടിയതും രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായതും അതുകൊണ്ടാണ്. ഇന്ത്യൻ ഭരണഘടന 130 കോടി ജനങ്ങൾക്കും ബാധകമാണ്.മലപ്പുറത്തിനായി പ്രത്യേക നിയമങ്ങളില്ല.എല്ലാ മതങ്ങളും സഹിഷ്ണുതയോടെ വർത്തിക്കണം. ദേശീയ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അഴിമതിയും ദുർഭരണവും ചോദ്യം ചെയ്യപ്പെടണം. ഞങ്ങൾ ജനങ്ങളോടൊപ്പമാണ്. എല്ലാ മതങ്ങൾക്കും ഭൗതികവാദികൾക്കൊപ്പവും.മലപ്പുറത്ത് വൃദ്ധസദന മുണ്ട്. കുറ്റിപ്പുറത്തിനടുത്ത് തവനൂരിൽ. സർക്കാർ വക . കെ .ടി.ജലീൽ മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ. – McVelayudhan, Gmtv

Leave a Reply