മലയാളത്തിലെ പ്രമുഖ പത്രങ്ങൾക്ക് രാജ്യത്തെ പ്രധാനമന്ത്രിയുടെ മുഖചിത്രം പ്രസിദ്ധീകരിക്കാൻ മടിയാണ്.

മലയാളത്തിലെ പ്രമുഖ പത്രങ്ങൾക്ക് രാജ്യത്തെ പ്രധാനമന്ത്രിയുടെ മുഖചിത്രം പ്രസിദ്ധീകരിക്കാൻ മടിയാണ്. എന്നാൽ ദേശീയ മാദ്ധ്യമങ്ങൾക്ക് പത്രപ്രവർത്തന ധർമ്മവും മൂല്യങ്ങളും അറിയാം. ടൈംസ് ഓഫ് ഇന്ത്യ മുൻ പേജിൽ തന്നെ നരേന്ദ്ര മോദിയുടെ വാർത്ത നാലു കോളം നാലു സെൻറീമീറ്റർ തലക്കെട്ടിൽ നൽകി.മലയാള മനോരമ അടക്കമുള്ള പത്രങ്ങൾക്ക് നരേന്ദ്ര മോദി ഇന്നും ബി.ജെ.പി നേതാവാണ്.മലയാളികളിൽ കേന്ദ്ര സർക്കാരിനോട് രാഷ്ട്രീയ വിരോധവും അകൽച്ചയും ഉണ്ടാക്കുന്നതിൽ ഇത്തരം മാദ്ധ്യമ സമീപനങ്ങളാണ് കാരണം.കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റ് ലഭിക്കാനിടയായതും കേരളത്തിലെ മാദ്ധ്യമങ്ങളുടെ ബി.ജെ.പി വിരോധമാണ്. നമ്മുടെ ആദരണീയനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നെ പുതിയ തലമുറക്ക് എത്ര മാത്രം അറിയും.70 ശതമാനം പേർക്കും അറിയില്ല. പ്രസിഡണ്ട് ആരാണെന്ന് ചോദിച്ചാൽ ഡോ.എ.പി.ജെ.അബുൽ കലാം എന്ന് പറയും. കാരണം അദ്ദേഹത്തിൻ്റെ ജീവിതം മാദ്ധ്യമങ്ങൾ ആഘോഷിച്ചു.അതിന് പിന്നിൽ ബിസിനസ് താൽപ്പര്യമായിരുന്നു.ബി.ജെ.പി ഡോ.എ.പി.ജെ.അബ്ദുൽ കലാമിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കിയപ്പോൾ കേരളത്തിലെ മുസ്ലീം സംഘടനകൾ പോലും എതിർത്തു. പിന്നീട് ആ സംഘടനകൾ തന്നെ പല തവണ അദ്ദേഹത്തെ കേരളത്തിൽ വിവിധ പരിപാടികൾക്കായി കൊണ്ടുവന്നു. ഇക്കാര്യം ഞാൻ ഇടക്കിടെ ചുണ്ടിക്കാട്ടാറുണ്ട്.മലയാളിയുടെ രാഷ്ട്രീയ വൈരം ഇനിയെങ്കിലും മാറണം എന്ന് കരുതിയാണ് വീണ്ടും വീണ്ടും എഴുതുന്നത്. രാജ്യത്തിൻ്റെ പ്രസിഡണ്ട്, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രധാന സ്ഥാപനങ്ങളുടെ മേധാവികൾ ആരെല്ലാമാണെന്ന് ജനങ്ങൾ അറിയണം. പണം കൊടുത്ത് പത്രം വാങ്ങുന്നവർക്ക് സത്യസന്ധമായ വാർത്ത നൽകുന്നതാണ് യഥാർത്ഥ പത്രധർമ്മം. ഞാൻ എൻ്റെ 35 വർഷത്തെ പത്രപ്രവർത്തന ജീവിതത്തിൽ പഠിച്ചതും അതാണ്. – Mc. Velayudhan, GMtv

Leave a Reply