മലയാളിയായ ഒരു ബിസിനസുകാരൻ 120 ജീവനക്കാരെ നാട്ടിലെത്തിച്ചു.

മലയാളിയായ ഒരു ബിസിനസുകാരൻ തൻ്റെ കമ്പനിയിലെ 120 ജീവനക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനം തന്നെ അയച്ചു. ഷാർജ കേന്ദ്രമായുള്ള എലൈറ്റ് ഗ്രൂപ്പാണ് കഴിഞ്ഞ ദിവസം എയർ അറേബ്യയുടെ ജി 642 7 നമ്പർ വിമാനത്തിൽ ജീവനക്കാരെ കേരളത്തിലേക്ക് അയച്ചത്.കമ്പനി മേധാവി ആർ.ഹരികുമാർ 120 സ്വന്തം ജീവനക്കാരേയും പുറത്ത് നിന്ന് യാത്രാദുരിതം നേരിട്ട 50 പേരേയും യാത്രയാക്കി. ജീവനക്കാർക്ക് പി.പി കിറ്റുകളും ഫേസ് ഷീൽഡുകളും സാനറ്റൈസറും നൽകിയിരുന്നു. കേരളത്തിലെത്തിയാൽ വീടുകളിൽ പോകുന്നതിന് വാഹന സൗകര്യവും കമ്പനി ഏർപ്പെടുത്തി. ഓരോ ജീവനക്കാരനും മൂന്ന് മാസത്തെ ശമ്പളത്തോടു കൂടിയ അവധിയും കമ്പനി അനുവദിച്ചിട്ടുണ്ടെന്ന് ഹരികുമാർ പറഞ്ഞു. – Gmtv

Leave a Reply