മലയാള മനോരമയുടെ സാമ്പത്തികം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത മലയാളികളെ തെറ്റിദ്ധരിപ്പിക്കാൻ.

50 കമ്പനികളുടെ 68,607 കോടി രൂപ എഴുതി തള്ളി എന്ന മലയാള മനോരമയുടെ സാമ്പത്തികം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത മലയാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്. സത്യാവസ്ഥ എന്താണെന്ന് ജനങ്ങൾ അറിയണം. ധനകാര്യ മന്ത്രി നിർമല സീതാരാമൻ തൻ്റെ ട്വിറ്ററിൽ രാഹുൽഗാന്ധിക്കും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലക്കും വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. മനോരമ അക്കാര്യം കൂടി വാർത്തയിൽ ഉൾപ്പെടുത്തണമായിരുന്നു. മനോരമ തെറ്റായ വാർത്തകൾ മാത്രം നൽകിയാണ് കോൺഗ്രസിന് രാഷ്ട്രീയ ബലം നൽകുന്നത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശുദ്ദീകരിക്കുന്നതിൻ്റെ ഭാഗമായാണ് റിസർവ്വ് ബാങ്ക് നടപടി. 2019 സെപ്തം.30 നാണ് 50 കമ്പനികളുടെ കിട്ടാകടം സാങ്കേതികമായി എഴുതി തള്ളിയതായി രേഖപ്പെടുത്തിയത്. ആക്ടിവിസ്റ്റ് സാകേത് ഗോഖലെ നൽകിയ വിവരാവകാശ ചോദ്യത്തിനാണ് ആർ.ബി.ഐ ഇതുസംബന്ധിച്ച് മറുപടി നൽകിയത്. റിസർവ്വ് ബാങ്ക് കടങ്ങൾ എഴുതി തള്ളി എന്ന് പറഞ്ഞാൽ സാങ്കേതികം മാത്രമാണ്. യഥാർത്ഥത്തിൽ വായ്പ നൽകിയപ്പോൾ ബാങ്കിൽ മതിയായ ആസ്തികൾ ഈട് നൽകിയിട്ടുണ്ടാകും.വായ്പ തിരിച്ചടച്ചില്ലെങ്കിൽ സംഖ്യയും പലിശയും ഈടാക്കാൻ ആസ്തികൾ ജപ്തി ചെയ്ത് ലേലത്തിൽ വിൽക്കും.നീരവ് മോദി, മെഹുൽ ചോക് സി, വിജയ് മല്യ എന്നിവരുടെ 18,332.7 കോടി രൂപയുടെ ആസ്തികൾ ബാങ്കുകൾ ഏറ്റെടുത്തിട്ടുണ്ട്. പാർലമെൻറ് രേഖകൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കോൺഗ്രസിൻ്റെ ഭരണകാലത്ത് അഴിമതി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. നരേന്ദ്ര മോദി സർക്കാർ 9,967 റിക്കവറി കേസുകൾ എടുത്തിട്ടുണ്ട്. യു.പി.എ ഭരണത്തിൽ 1.45 ട്രില്യൻ രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയിട്ടുണ്ട്. തെറ്റായ വാർത്ത എടുത്ത് ട്രോളർമാർ കേന്ദ്ര സർക്കാരിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അർമാദിക്കുകയാണ്. – Mc. Velayudhan, GMtv

Leave a Reply