മഹാരാഷ്ട്രയിൽ ഗ്രാമവാസികൾ 3 പേരെ കൊലപ്പെടുത്തി.

മഹാരാഷ്ട്രയിൽ രണ്ട് സന്യാസിമാരേയും ഒരു ഡ്രൈവറേയും ഗ്രാമവാസികൾ വളഞ്ഞിട്ട് അടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി.മുംബൈയിൽ നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള ഗാൻ്റ് ചിഞ്ചിലെ ഗ്രാമത്തിന് പുറത്ത് ദബാദി ഖാൻവൽ റോഡിലാണ് സംഭവം. വാരണസി ശ്രീ പഞ്ചദഷണം ജുന അഖാരയിലുള്ള ചിക്കാനെ മഹാരാജ് കൽപ്പവൃഷഗിരി – 70,സുശീൽ ഗിരി മഹാരാജ് – 35, ഡ്രൈവർ നിലേഷ് ടെലി ഗാനെ – 35 എന്നിവരാണ് കൊല്ലപ്പെട്ടത്.ഗുജറാത്തിൽ സന്യാസിമാരുടെ ഗുരുവായ മഹാരാജ് രാമഗിരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ രാത്രി ഇക്കോ വാനിൽ പോകുമ്പോൾ കുട്ടികളെ പിടിക്കുന്ന കള്ളൻമാരാണെന്ന് ധരിച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. പട്ടികവർഗ വിഭാഗക്കാരാണ് ഗ്രാമവാസികൾ. നാമമാത്ര കർഷകരും തൊഴിലാളികളുമാണ്. പൽഗാർ പൊലീസ് ഐ.പി.സി188,302, ഡിസാസ്റ്റർ മാനേജ്മെൻറ് വകുപ്പ്, എപി ഡെമിക് ഡിസീസ് ആക്ട അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 110 പേരെ കസ്റ്റഡിയിൽ എടുത്തതായും ജില്ലാ കലക്ടർ കൈലാസ് ഷിൻഡെ അറിയിച്ചു. പൊലീസിന് ആൾക്കൂട്ടത്തെ തടയാനോ, ഓടിച്ചു വിടാനോ കഴിഞ്ഞില്ല. ലാത്തി മാത്രമാണ് കൈവശമുണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് ഉയർന്ന സമിതി അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രിഫഡ് നാവിസ് ആവശ്യപ്പെട്ടു – Gmtv

Leave a Reply