മഹാവിസ്മയത്തിന്റെ പൊരുളറിയാൻ നമ്മൾ ശ്രമിച്ചു കൊണ്ടേയിരിക്കും.

യുക്തിവാദികൾ എന്ത് വിമർശിച്ചാലും ഈ പ്രപഞ്ച സൗന്ദര്യ വിസ്മയത്തിൻ്റെ സൃഷ്ടി പൊരുളറിയാൻ മനുഷ്യൻ. ലോകാവസാനം വരെ ശ്രമിച്ചു കൊണ്ടേയിരിക്കും. ശാസത്രത്തിൻ്റെ അടിസ്ഥാനമായ മൂലകങ്ങൾ പോലും ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടി രൂപങ്ങൾ മാത്രം! മനുഷ്യനും ഈ മഹാ വിസ്മയത്തിലെ കേവലം ഒരു ജീവി മാത്രമാണ്. പ്രകൃതി നൂറ്റാണ്ടുകൾക്കിടയിൽ മനുഷ്യന് തിരിച്ചറിവിൻ്റെ അടയാളങ്ങൾ. കാണിച്ചിരുന്നു.മഹാപ്രളയങ്ങൾ, ഉരുൾപൊട്ടലുകൾ, സുനാമി, കൊടുങ്കാറ്റും ലോകം നടുങ്ങുന്ന സ്ഫോടനങ്ങളും. നൂറ്റാണ്ടുകൾ ഇടവിട്ട് വരുന്ന മഹാമാരികൾ. ഒടുവിലിതാ 2020ൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത മഹാമാരിയും വന്നു. മറ്റ് ജീവജാലങ്ങൾക്കില്ലാത്ത. അഹങ്കാരവും സ്വാർത്ഥതയും മനുഷ്യന് വർദ്ധിച്ചു വന്നപ്പോഴാണ് പ്രകൃതി പ്രളയവും മഹാമാരികളുമായി മനുഷ്യനെ ഓർമ്മപ്പെടുത്തുന്നത്, ഭീതിപ്പെടുത്തുന്നത്. പ്രകൃതിയെ, ചിന്താശക്തിയുള്ള മനുഷ്യരും മറ്റ് ജീവജാലങ്ങളും തങ്ങൾക്ക് സംരക്ഷണം നൽകുന്ന വലിയ ശക്തിയായി കണ്ടു. മനുഷ്യൻ ആ ശക്തിയെ ദൈവം എന്ന് പേര് നൽകി. ലോകത്തിൻ്റെ വിവിധ. ഭൂഖണ്ഡങ്ങളിൽ വ്യത്യസ്ത ചിന്തകൻമാർ പ്രകൃതിയെ വിശകലനം ചെയ്തു. ആധുനിക ലോകം വിവിധ മതങ്ങളുടെ ആവിർഭാവവും മൽസരങ്ങളും യുദ്ധങ്ങളും കണ്ടു. ഭൂമിയുടെ അവകാശത്തിനായിരുന്നു കഴിഞ്ഞ. നൂറ്റാണ്ടുകൾ മനുഷ്യർ പോരാടിയിരുന്നത്. 2050 മനുഷ്യർ തമ്മിൽ ഏറ്റുമുട്ടുന്നത് അറിവിനു വേണ്ടിയുള്ള. മൽസരത്തിനായിരിക്കും. ശാസത്ര – സാങ്കേതിക നേട്ടങ്ങൾക്കായിരിക്കും രാഷ്ട്രങ്ങൾ തമ്മിൽ മൽസരിക്കുക. മതങ്ങളുടെ പ്രസക്തി ഇല്ലാതാകും. പ്രകൃതി ശക്തിയെ പുജിക്കുന്ന ഭാരതത്തിൻ്റെ വേദമന്ത്രങ്ങൾ ഉരുവിടുന്ന കാലം സംജാതമാകും – Mc Velayudhan.

Leave a Reply