മാദ്ധ്യമപ്രവർത്തനം നല്ലൊരു സാമൂഹ്യ സേവനം തന്നെയാണ്.

ബി.ജെ.പി. കേരള നേതാക്കളും പ്രധാന പ്രവർത്തകരും ജനങ്ങളുമായി അടുത്ത് ഇടപഴകി പ്രവർത്തിക്കണം. പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കലക്ടറേറ്റ്, സെക്രട്ടേറിയറ്റ്, മന്ത്രിമാരുടെ ഓഫീസുകൾ എന്നിവിടങ്ങളുമായി നിരന്തരമായി ബന്ധപ്പെട്ട് പാവങ്ങളെ സഹായിക്കണം. യാത്രാ, ഭക്ഷണ ചിലവ് മാത്രം വഹിച്ചാൽ സർക്കാർ ഓഫീസുകളിലെ കാര്യങ്ങൾ നിർവ്വഹിക്കാൻ സാധിക്കും. എൻ്റെ ഒരു അനുഭവം പറയാം. മഞ്ചേരിയിൽ താമസിക്കുമ്പോഴാണ്. ചെറുകിട വ്യവസായി ആയ എൻ്റെ ഒരു സുഹൃത്ത് സഹായം ആവശ്യപ്പെട്ട് എന്നെ സമീപിച്ചു. ഞാൻ ചെയ്ത് തരാമെന്നും പറഞ്ഞു. അദ്ദേഹത്തിൻ്റെ വ്യവസായത്തിന് സബ്സിഡി ഖാദി ബോർഡിൽ നിന്ന് ലഭിക്കാൻ കാലതാമസം നേരിടുന്നു. ഞാൻ വിശദമായി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.ഇടത് ഭരണമാണ്.വ്യവസായ വകുപ്പ് സി പി.എംനാണ്. ഞാൻ വ്യക്തിപരമായി ബന്ധമുള്ളത് സി.പി.ഐ നേതാക്കളോടാണ്. അന്നത്തെ ജില്ലാ സെക്രട്ടറി കെ. സെയ്താലിക്കുട്ടി (സഖാവ് ഇന്നില്ല)യെ ഞാൻ കാര്യം ധരിപ്പിച്ചു. എന്നെ കണ്ടപ്പോൾ സൗഹൃദം പറഞ്ഞു. ഏരിയാ സെക്രട്ടറിയെ കാണാൻ പറഞ്ഞു. ഏരിയാ സെക്രട്ടറിയെ കണ്ടു അദ്ദേഹം ഒരു അഭിഭാഷകൻ കൂടി ആണ്. അദ്ദേഹം കത്ത് നൽകി. അതനുസരിച്ച് ജില്ലാ സെക്രട്ടറി ഖാദി ബോർഡ് ചെയർമാന് ശുപാർശ കത്ത് നൽകി.തീവണ്ടിയിലാണ് തിരുവനന്തപുരത്തേക്ക് ഞാനും എൻ്റെ വ്യവസായി സുഹൃത്തുമായി പോയത്.ജനറൽ കമ്പാർട്മെൻ്റിൽ സീറ്റില്ല. ഞങ്ങൾ തിരക്കിൽ ഞരുങ്ങി അമർന്നു. കാർ ഉണ്ടായിട്ടും വേണ്ട എന്ന് ഞാൻതന്നെയാണ് പറഞ്ഞത്. സൂഹൃത്ത് നല്ല ഭക്ഷണം വാങ്ങി തന്നു. ഞാൻ ഇന്നും നല്ല ഭക്ഷണപ്രിയനാണ്. സമയത്തിന് നല്ല രുചിയുള്ള ഭക്ഷണം ലഭിക്കണം. വീട്ടിൽ എൻ്റെ ശ്രീമതി ബീനക്ക് ഞാൻ പരാതിയുമായി അടുക്കളയിലേക്ക് ചെല്ലുന്നതേ ഇഷ്ടമല്ല. ബീനയുടെ അച്ഛൻ ഉമ്മറത്തോ, ലിവിങ്ങ് റൂമിലൊ ഇരുന്ന് ടിവി കാണും ഭക്ഷണ സമയത്തേ ഡൈനിംഗ് റൂമിലേക്ക് വരൂ. എല്ലാ പുരുഷൻമാരും അച്ഛൻ്റെ റോൾ മോഡലാണ് ബീനക്ക്. തിരുവനന്തപുരത്ത് ഖാദി ഭവനിലെത്തി, ചെയർമാൻ ഗോവിന്ദനെ കണ്ടു. ഒരു മണിക്കൂറിനകം സബ്സിഡി ചെക്ക് ( ഒരു ലക്ഷം രൂപ) വാങ്ങി ഞങ്ങൾ തീവണ്ടിയിൽ തന്നെ നാട്ടിലേക്ക് മടങ്ങി. ആ യാത്രയും ചെയ്ത കാര്യങ്ങളും തീർത്തും സൗഹൃദമായിരുന്നു.എനിക്കറിയാവുന്ന ചില രാഷട്രീയ നേതാക്കൾ 25000 രൂപ എങ്കിലും വാങ്ങാതെ ആ കാര്യം ചെയ്തു കൊടുക്കില്ല. എൻ്റെ വ്യവസായി ആയ സുഹൃത്ത് ഇന്നും മഞ്ചേരിയിലുണ്ട്.ബന്ധപ്പെടാറില്ല. തൻ്റേടവും വിദ്യാഭ്യാസവും ഉള്ള ഏതൊരാൾക്കും സാമൂഹ്യ പ്രവർത്തനവും അതുവഴി രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും ഭരണ നിർവ്വഹണത്തിലും എത്താൻ സാധിക്കും. മാദ്ധ്യമപ്രവർത്തനം നല്ലൊരു സാമൂഹ്യ സേവനം തന്നെയാണ് എനിക്ക് – Mc Velayudhan , GMtv

Leave a Reply