മാഹിയിൽ കൊവിഡ്

മാഹിയിൽ കൊവിഡ് സ്ഥിരീകരിച്ചയാളെ മാർച്ച് 13ന് മാഹി ആശുപത്രിയിൽ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചു.
ബീച്ചാശുപത്രിയിൽ എത്തിയ ആൾ അഡ്മിറ്റാകാൻ വിസമ്മതിച്ചു. അവർ ബഹളമുണ്ടാക്കി തിരിച്ചുപോയി.
ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലും യാത്ര ചെയ്തു.കോഴിക്കോട് മുതൽ തലശ്ശേരി വരെയാണ് അവർ യാത്ര ചെയ്തത്.
സംഭവം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്.ഇവർ സഞ്ചരിച്ച വഴി ഉൾപ്പെടുത്തി റൂട്ട് മാപ്പ് ഉടൻ തയ്യാറാക്കുമെന്ന് കോഴിക്കോട് കലക്ടർ. അതീവ ഗൗരവതരമായ അവസ്ഥയാണ് കോഴിക്കോട് നഗരം നേരിടേണ്ടി വരിക. ആ ദിവസങ്ങളിൽ ഈ പറഞ്ഞ ഇടങ്ങളിൽ ഉണ്ടായിരുന്നവർ സ്വയം സന്നദ്ധരായി ആശുപത്രികളിൽ പരിശോധനയ്ക്ക് എത്തണം.

Leave a Reply