മിൽമ പാൽ മണ്ണിൽ ഒഴുക്കി കളഞ്ഞു

കേരളം കണി കണ്ട് ഉണരുന്നത് മിൽമ പാക്കറ്റ് പാൽ.കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വലിയ സഹകരണ സ്ഥാപനം.കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ലിറ്റർ മിൽമ പാൽ മണ്ണിൽ ഒഴുക്കി കളഞ്ഞു. ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റാറൻ്റുകളും പൂട്ടിക്കിടന്നതിനാൽ ഉൽപ്പാദിപ്പിക്കുന്ന പാലിൽ പകുതിയേ വിറ്റുപോകുന്നുള്ളു.പാൽ ബാക്കി ആയാൽ പാൽപൊടി ഉണ്ടാക്കാറാണ് മിൽമ ചെയ്യുക.ആലപ്പുഴയിൽ മിൽമക്ക് സ്വന്തമായി പാൽപൊടി പ്ലാൻറുണ്ട്. പൂട്ടിക്കിടപ്പാണ്. കേരളത്തിൽ എല്ലാം തുടങ്ങും, പിന്നെ പൂട്ടും.എന്തിനെന്ന് ചോദിക്കരുത്. അതോടെ തമിഴ്നാട്ടിലെ പാൽപൊടി കമ്പനിയിലേക്ക് പാലയച്ചു തുടങ്ങി. ലോക്ക് ഡൗണിൽ ലോറികൾ വിടുന്നില്ല.എത്തിയ ലോറികളിലെ പാൽ എടുത്തതുമില്ല. പിന്നെ, പാൽ പഴകി നശിച്ച് നാറും.മണ്ണിൽ ഒഴിച്ചാൽ അതൊഴിവാക്കാം. തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും പാൽ ബാക്കി ആകാതിരിക്കാൻ ക്ഷീരകർഷകരോട് പാൽ പകുതി മാത്രം അളന്ന് നൽകിയാൽ മതി എന്ന അറിയിപ്പും മിൽമ നൽകി. മിൽമക്ക് 13 പാൽ സംസ്ക്കരണ പ്ലാൻ്റുകളുണ്ട്. എട്ട് പാൽ ചില്ലിംഗ്‌ പ്ലാൻ്റുകളും. ദിവസം 12.50 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാൻറുകൾ.1980 ൽ ആരംഭിച്ച മിൽമ ഇന്ന് 13 ലക്ഷം ലിറ്റർ പാലാണ് ദിവസം ഉൽപ്പാദിപ്പിക്കുന്നത്. 1983ൽ വെറും 52000 ലിറ്റർ പാലാണ് ശേഖരിച്ചിരുന്നത്. ഒൻപത് ലക്ഷം ക്ഷീരകർഷകരിൽ നിന്ന് 3600 മിൽക്ക് സഹകരണ സംഘങ്ങൾ വഴിയാണ് പാൽ ശേഖരിക്കുന്നത്. 2017-20l 8 വർഷത്തെ കണക്കനുസരിച്ച് 3003 കോടി രൂപയാണ് വരുമാനം കാണിക്കുന്നത്. മറുവശത്ത് കാലിത്തീറ്റ കിട്ടാതെ പശുക്കൾ പട്ടിണിയിലായി.പാൽകുറഞ്ഞു, മിൽമ ക്ഷീരകർഷകർ തന്നെയാണ് ഈ പരാതിയും പറഞ്ഞത്. ലോക്ക് ഡൗണിൽനിന്ന് കാലിത്തീറ്റ വരുന്നില്ല. മിൽമക്ക് സ്വന്തമായി രണ്ട് കാലിത്തീറ്റ ഫാക്ടറികളുണ്ട്. ഉൽപ്പാദനത്തിൻ്റെ കാര്യത്തിൽ ആലപ്പുഴയിലെ പാൽപൊടി ഫാക്ടറിയെ പോലെ തന്നെയാകും.10 മെട്രിക് ടൺ ശേഷിയുള്ള പാൽപൊടി പ്ലാൻ്റാണ് പൂട്ടിക്കിടക്കുന്നത്. കേരളത്തിൽ ഫാക്ടറികൾ പൂട്ടുന്നതിന് പിന്നിൽ നമ്മുടെ രാഷട്രീയക്കാരുടേയും ഭരണാധികാരികളുടേയും കമ്മീഷൻ കൊതിയാണ്.തമിഴ്‌നാട്ടിലേയും ഗുജറാത്തിലേയും പാൽപ്പൊടിയും കാലിത്തീറ്റയും കേരളത്തിൽ വിറ്റാൽ കമ്മീഷൻ കിട്ടും – McVelayudhan, Gmtv

Leave a Reply