യഥാർത്ഥ വാർത്തയും വ്യാജ വാർത്തയും

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി കേരള റീജ്യനൽ കമ്മറ്റി പ്രസിദ്ധീകരിച്ച പരസ്യം. ” യഥാർത്ഥ വാർത്തയും വ്യാജ വാർത്തയും തമ്മിലുള്ള വ്യത്യാസം ജീവനും മരണവും പോലുള്ള വ്യത്യാസം ആയേക്കാം”
, അതെ. പ്രമുഖ പത്രങ്ങളിൽ മാതൃഭൂമി ആദ്യം കൊടുത്തതിന് കാരണം എം.പി വീരേന്ദ്രകുമാറിൻ്റെ മകൻ ശ്രേയാംസ് കുമാറാണ് കേരള റീജ്യണിൻ്റെ ചാർജ്, അടുത്തത് മനോരമ കോൺഗ്രസിനും മുസ്ലീം ലീഗിനും സി പി എം നും ഓന്ത് നിറം മാറും പോലെ വാർത്തകൾ വളച്ചൊടിച്ചും പലതും വെട്ടിയും കളഞ്ഞും പ്രസിദ്ധീകരിക്കും. ദേശാഭിമാനി, സി പി എം ന് എതിരായ ഒരു വാർത്തയും നൽകില്ല. അട്ടപ്പാടി പെൺകുട്ടികളുടെ സംശയാസ്പദമായ ആത്മഹത്യ വാർത്ത മുക്കി.പ്രതികൾക്കെതിരെ വാർത്ത നൽകിയില്ല.. മാധ്യമം മുസ്ലീം തീവ്രവാദ വാർത്തകൾ ഏകപക്ഷീയമായി നൽകും. ദൽഹി കലാപ വാർത്ത നൽകിയത് കണ്ടതല്ലേ.സി പി.ഐയുടെ മുഖപത്രം ജനയുഗം, ബി.ജെ.പി മുഖപത്രം ജന്മഭൂമി, കോൺഗ്രസ് മുഖപത്രം വീക്ഷണം തുടങ്ങിയ പ്രധാന പത്രങ്ങളെ ഐ.എൻ.എസ് പരസ്യത്തിൽ അവഗണിച്ചു – Gmtv

Leave a Reply