രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്

ഇന്ന് 24 ചൊവ്വ രാത്രി 12 മുതൽ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്. ജനതാ കർഫ്യൂവിന് സമാനമായതായിരിക്കും -പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ പ്രഭാഷണത്തിലാണ് മഹാമാരി കൊരോണ വൈറസിനെ തുരത്താൻ ലോക്ക് ഡൗൺ ആഹ്വാനം ചെയ്തത്.സാമൂഹിക അകലം പാലിക്കലാണ് ഈ മഹാമാരിയെ ഇല്ലാതാക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന മാർഗ്ഗം.

കൊറോണ വൈറസിനെ നേരിടാൻ രാജ്യം ഇന്ന് രാത്രി 12 മുതൽ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 8 മണിക്ക് രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തിലാണ് നിർണായക തീരുമാനം അറിയിച്ചത്.ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ നീണ്ടു നിൽക്കും.ജനതാ കർഫ്യുവിന് സമാനമായതായിരിക്കും. പ്രതിരോധ നടപടികൾക്കായി 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി ഇതോടൊപ്പം പ്രഖ്യാപിച്ചു. മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കർശനമായും തീരുമാനങ്ങൾ നടപ്പിലാക്കണം.21 ദിവസം എല്ലാവരും വീടുകളിലോ ഇപ്പോൾ കഴിയുന്ന സ്ഥലങ്ങളിലോ പുറത്തിറങ്ങാതെയിരിക്കണം.രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയേക്കാൾ ജനങ്ങളുടെ ജീവനാണ് പ്രാധാന്യമെന്ന് പ്രധാനമന്ത്രി കൈകൂbപ്പി വ്യക്തമാക്കി.

Leave a Reply