റിസർവ്വ് ബാങ്ക് നിലവിലുള്ള വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു

കോവിഡ്- 19 ൻ്റെ പശ്ചാത്തലത്തിൽ റിസർവ്വ് ബാങ്ക് നിലവിലുള്ള വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ദീർഘകാല വായ്പകൾക്ക് മൂന്ന് മാസം മോറട്ടോറിയം നൽകുവാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദ്ദേശം നൽകും.ഇ.എം.ഐ മൂന്ന് മാസം അടക്കേണ്ട. പലിശ നിരക്ക് കുറയും. ഭവന-വാഹനവായ്പ പലിശ നിരക്ക് കുറയും. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിൽ പുതുതായി 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തും. ലളിതവ്യവസ്ഥകളിൽ പുതിയ വായ്പകൾ നൽകും.

Leave a Reply