ലോക്ക് ഡൗൺ:കടുത്ത നിയന്ത്രണത്തിലേക്ക്

ലോക്ക് ഡൗൺ രാജ്യത്താകെ കടുത്ത നിയന്ത്രണത്തിലേക്ക്. ദൽഹിയിലെ ദൃശ്യങ്ങളിൽ നമുക്കത് വ്യക്തമാകും. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും പിടിച്ച വാഹനങ്ങൾ ഏപ്രിൽ 14 വരെ വിട്ടു കൊടുക്കില്ല എന്നതുമാണ് കാരണം. വ്യക്തമായരേഖകൾ ഇല്ലാതെ സ്വകാര്യ വാഹനങ്ങൾക്ക് ഓടാൻ അനുതി നൽകില്ല. ആളുകൾ വീടുകളിൽ തന്നെ കഴിയണം. രോഗികളുമായി സമ്പർക്കം പുലർത്തുന്നവർക്കാണ് രോഗലക്ഷണങ്ങൾ കാണുന്നത്.മാർക്കറ്റുകളിലും ആൾക്കൂട്ടം ഒഴിവാക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ വകുപ്പ് നികുതി ഇളവുകളും റിട്ടേൺ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം അനുവദിച്ചതും ആശ്വാസകരമാണ്.കേന്ദ്രം റേഷൻ കാർഡ് ഉടമകൾക്ക് 3 രൂപക്ക് അരിയും 2 രൂപക്ക് ഗോതമ്പും അനുവദിച്ചിട്ടുണ്ട്. കേരള സർക്കാർ വീടുകളിൽ ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ഉറപ്പു തരുന്നു. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഭക്ഷണം നൽകുന്നതിൻ്റെ ചുമതല. റേഷൻ കടകളിലൂടെ സൗജന്യ അരിക്ക് പുറമെ പലവ്യജ്ഞനങ്ങളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണം.അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം.കഴിഞ്ഞ ദിവസം പൊലീസുമായി പല സ്ഥലങ്ങളിലും വാക്കേറ്റവും കൈയാങ്കളിയും നടന്നത് ആശാസ്യമല്ല. പൊലീസ്, റവന്യു ഉദ്യോസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സ്വന്തം ജീവൻ പോലും വിലവെക്കാതെ സർക്കാർ ഉദ്യോഗസ്ഥർ റോഡിലിറങ്ങുന്നത്. അതുപോലെ ആശുപത്രികളിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും നമുക്ക് വേണ്ടിയാണ് സേവനം ചെയ്യുന്നത്.

ലോക്ക് ഡൗൺ

Leave a Reply