ലോക്ക് ഡൗൺ കഴിഞ്ഞാൽ ജീവിത പുനരുദ്ധാരണ പദ്ധതി തയ്യാറാക്കും.

ലോക്ക് ഡൗൺ കഴിഞ്ഞാൽ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐ.ടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ തിരിച്ചടികൾ മറികടക്കുക പെട്ടെന്ന് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധരുമായി വിശദമായ ചർച്ച നടത്തി ജീവിത പുനരുദ്ധാരണ പദ്ധതി തയ്യാറാക്കണം. വകുപ്പ് സെക്രട്ടറിമാർക്ക് അതിൻ്റെ ചുമതല നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം കുറഞ്ഞു.ചൊവ്വാഴ്ച നാലു പേരാണ് പോസിറ്റീവായത്. കണ്ണൂർ മൂന്ന്, കാസർഗോഡ് ഒന്ന്. 123 പേരാണ് ചികിൽസയിലുള്ളത്.

Leave a Reply