വയനാട്ടിൽ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ മൂന്നുപേരാണുള്ളത്. ഇവർ മൂന്നുപേരും നേരത്തെ തന്നെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. മാർച്ച് 22ന് ഇവൈ 284 എന്ന ഫ്ളൈറ്റിലാണ് അബുദാബിയിൽനിന്ന് ദുബായ് വഴി കരിപ്പൂരിൽ ഇറങ്ങിയത്. അപ്പോൾത്തന്നെ അദ്ദേഹത്തന് ചെറിയതോതിൽ പനിയുണ്ടായിരുന്നു. എയർപോർട്ട് ടാക്സിയിലാണ് വയനാട്ടിലേയ്ക്ക് പുറപ്പെട്ടത്. എത്തുന്നതിനു മുൻപുതന്നെ വീട്ടിലുള്ള മുഴുവൻ ആളുകളെയും മാറ്റിയിരുന്നു.

വീട്ടിൽനിന്ന് സഹോദരനൊപ്പം ആംബുലൻസിൽ ആശുപത്രിയിൽ പോവുകയും സാമ്പിൾ നൽകുകയും ചെയ്തു. സഹോദരൻ, ആംബുലൻസ് ഡ്രൈവർ, എയർപോർട്ടിൽനിന്ന് വീട്ടിലേയ്ക്കെത്തിച്ച ടാക്സി ഡ്രൈവർ എന്നിവരെയാണ് ഇപ്പോൾ നിരീക്ഷണത്തലാക്കയിട്ടുള്ളത്. ജില്ലാ ആശുപത്രിയിലാണ് കഴിഞ്ഞ മൂന്നു ദിവസമായി ഇദ്ദേഹം കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, ഇദ്ദേഹം സഞ്ചരിച്ച ഫ്ളൈറ്റിലെത്തിയ മൂന്നുപേർ വയനാട്ടുകാർ തന്നെയാണെന്നാണ് സൂചന. അവരെ തിരിച്ചറിയാൻ ശ്രമം നടത്തുന്നുണ്ട്. വിമാനത്തിൽ വന്ന മറ്റുള്ളവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

Leave a Reply