വാളയാറിൽ രോഗി ആക്കാൻ ശ്രമിക്കുന്നു.

വാളയാർ വഴി നാട്ടിൽ വരുമ്പോൾ വാളയാർ ചെക്ക് പോസ്റ്റിൽ മനഃപൂർവം കെട്ടിയിട്ടു രോഗി ആക്കി പറഞ്ഞു വിടാൻ അവിടെ ഉള്ള ഉദ്യഗസ്ഥർ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു.
സാമൂഹിക അകലം ഇല്ല ,
പാസ്സ് ഉള്ള ആളുകളെ തിരിഞ്ഞു നോക്കാൻ ഒരാളും ഇല്ല ,
എവിടെ വണ്ടി നിർത്തണം എവിടെ പോയി പാസ്സ് കാണിക്കണം എന്ന് കാണിക്കാൻ ഒരു ബോഡ് പോലും ഇല്ല .

എന്തെങ്കിലും ചോദിച്ചാൽ തിരിച്ചു ഭീഷണി പെടുത്തുക ,
പാസില്ലാതെ ലോക്കൽ ബസ്സിനും അനധികൃതകമായും വരുന്നവരെ അവിടെ വെച്ച് പാസ്സ് ഉണ്ടാക്കാൻ പിടിച്ചു നിർത്തി പാസ്സ് ഉള്ളവരെ കടത്തി വിടാതെ കെട്ടി തടഞ്ഞു വെക്കുക .
വരുന്ന ആളുകൾ മുഴുവൻ കൗണ്ടറിൽ ഉള്ള കമ്പിയിലും ഗ്ലാസിലും മുഖവും വച്ചു ഉറങ്ങുന്നു .പോലീസുക്കാർ ജീവൻ കിട്ടാൻ വേണ്ടി ദൂരെ മാറി നില്കുന്നു .

തമിഴ് നാട്ടിൽ റൂമിൽ നിന്ന് പുറത്തു ഇറങ്ങാതെ നമ്മളെ രക്ഷിച്ചു ഇനി കേരളത്തിൽ വന്നു ഇവർ ചെയുന്നത് നമ്മൾ രോഗി അവൻ വേണ്ടി ഉള്ള ശ്രമം ആണോ എന്ന് അറിയില്ല എന്തായാലും മെയ്‌ 1 നു 7 pm നു വാളയാർ എത്തി 8-20 pm വരെ അവർ കയർ ഇല്ലാതെ കെട്ടി ഇട്ടു .
എല്ലാം കഴ്ഞ്ഞിട്ട് അവരുടെ ഒരു സോറി പറച്ചിൽ .

ഇങ്ങനെ പോയാൽ സർക്കാർ കുറച്ച് പാട് പെടും – Fairoz Wayanad, Gmtv

Leave a Reply