വിശപ്പ് മനുഷ്യർക്കും മൃഗങ്ങൾക്കും സഹിക്കാൻ പറ്റില്ല.

വിശപ്പ് മനുഷ്യർക്കും മൃഗങ്ങൾക്കും സഹിക്കാൻ പറ്റില്ല. നിലമ്പൂർ വഴിക്കടവ് നാടുകാണിച്ചുരത്തിൽ പെട്രോളിംഗ് നടത്തിയ പൊലീസ് ജീപ്പിലേക്ക് ഒരു അമ്മക്കുരങ്ങ് ഓടിക്കയറി.ഡ്രൈവർ സീറ്റിനടുത്ത് സൈഡ് കണ്ണാടിയിൽ കയറി ഇരുന്നു. മാറിൽ ഒരു കുഞ്ഞു കുരങ്ങുമുണ്ടായിരുന്നു. വാഹനങ്ങൾ ചുരത്തിലൂടെ വിരളമായേ പോകുന്നുള്ളു.പൊലീസ് മെസിലേക്ക് വാങ്ങിയ പച്ചക്കറികളിൽ നിന്ന് കുറച്ച് തക്കാളി എടുത്ത് നീട്ടി. അമ്മക്കുരങ്ങ് ഇരു കൈകളിലും തക്കാളി വാങ്ങി തിന്നാൽ തുടങ്ങി. കുഞ്ഞുകുരങ്ങ് അപ്പോഴും മാറിൻപറ്റി ചേർന്ന് അമ്മയുടെ ചൂടേറ്റ് കിടന്നു. -GMtv

Leave a Reply