വീടുകളിലിരിക്കുന്ന രോഗികൾക്ക് വൈദ്യസഹായം ലഭ്യമാക്കും

വീടുകളിലിരിക്കുന്ന രോഗികൾക്ക് വൈദ്യസഹായം ലഭ്യമാക്കും -മഞ്ഞളാംകുഴി അലി എം.എൽ.എ . പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ മഞ്ഞളാംകുഴി അലി ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ രണ്ടായിരത്തിലധികം ഒ.പി ഉണ്ടായിരുന്നത് നിലവിലെ സാഹചര്യത്തിൽ 200 ൽ താഴെ മാത്രമാണ്. കൊറോണ രോഗ ലക്ഷണവുമായി വരുന്നവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ്. മഞ്ചേരിയിലെ 5 ഡോക്ടർമാരുടെ സേവനം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പല വിധ അസുഖങ്ങളുണ്ടായിട്ടും ധാരാളം ആളുകൾ കൊറോണ ഭീതിമൂലം വിട്ടിലിരിക്കുകയാണ്. ഇത്തരം രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കിയതായി എം.എൽ.എ അറിയിച്ചു. രോഗികൾക്ക് വാർഡ് മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് (9495999306) അതാത് സ്പെഷലിസ്റ്റ് ഡോക്ടർമാരുമായി സംസാരിക്കാവുന്നതാണ്. നിലവിൽ ചികിത്സയിലിരിക്കുന്നവർക്കും അതാത് ഡോക്ടർമാരുമായി സംസാരിക്കാവുന്നതാണ്. ആവശ്യമായ വൈദ്യ സഹായം രോഗികളിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യം ചെയ്ത് കൊടുക്കുവാനും ആശുപത്രി സൂപ്രണ്ട് ഡോ.വിഷ്ണു, ആർ.എം.ഒ ഡോ.ഇന്ദു എന്നിവരുമായുള്ള ചർച്ചയിൽ തീരുമാനമായി. എം.എൽ.എ യോടപ്പം കൗൺസിലർ കളത്തിൽ അൻവർ, കുറ്റിരി മാനുപ്പ, കൊളക്കാടൻ അസീസ്, ജലീൽ കാരാട്ടിൽ പങ്കെടുത്തു.

Leave a Reply