വൈദ്യുതി, ശുദ്ധജല ബില്ലുകളിൽ ഇളവ് അനുവദിക്കണമെന്ന് ഹോട്ടൽ ആൻ്റ് ലോഡ്ജ് അസോസിയേഷൻ.

ഹോട്ടലുകളേയും ലോഡ്ജ് കളേയും സംരക്ഷിക്കുന്നതിന് സർക്കാർ നേരിട്ട് വൈദ്യുതി, ശുദ്ധജല ബില്ലുകളിൽ മേൽ കാര്യമായ ഇളവ് അനുവദിക്കണമെന്ന് ഹോട്ടൽ ആൻ്റ് ലോഡ്ജ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക പ്രയാസം നേരിടുന്ന മേഖലയാണിത്. ക്വാറൻ്റൈന് വേണ്ടി ജില്ലാ ഭരണകൂടം ഏറ്റെടുത്ത സ്ഥാപനങ്ങളിൽ ഭീമമായ. വൈദ്യുതി ബില്ലുകളാണ് വന്നിട്ടുള്ളത്. ഭാരവാഹികളായി പ്രസിഡണ്ട് എം എം നജീബ് – മെഡോറ, ജനറൽ സെക്രട്ടറി ടി. കൃഷ്ണ കുമാർ- അറ്റ്ലസ് ഇൻ, ട്രഷറർ ഷരീഫ്.വി-വുഡീസ് ഹോട്ടൽ, എന്നിവരെ കോഴിക്കോട് ചേർന്ന യോഗം തിരഞ്ഞെടുത്തു – Gmtv.

Leave a Reply