വൻകിട മാദ്ധ്യമ സ്ഥാപനങ്ങൾക്കും ലക്ഷങ്ങളുടെ പരസ്യ വരുമാന നഷ്ടം

രാജ്യം മുഴുവൻ ലോക്ക് ഡൗണിലായപ്പോൾ സാധാരണക്കാർക്ക് മാത്രമല്ല, വൻകിട മാദ്ധ്യമ സ്ഥാപനങ്ങൾക്കും ലക്ഷങ്ങളുടെ പരസ്യ വരുമാന നഷ്ടമുണ്ടായി. സർക്കുലേഷനിലും വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പുകളും അടച്ചിട്ടിരിക്കുന്നതിനാലാണ് പരസ്യത്തിലും വിൽപ്പനയിലും വരുമാനം നഷ്ടമായത്. മലയാളത്തിലെ ഒന്നാമത്തെ പത്രമായ മലയാള മനോരമ രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും കൂടുതൽ സർക്കുലേഷനുള്ള പത്രമാണ്.കാൺപൂരിലെ ഹിന്ദി പത്രമായ ദൈനിക് ജാഗറിനാണ് ഏറ്റവും കൂടുതൽ സർക്കുലേഷൻ.41,44,706 ലക്ഷം കോപ്പികൾ.രണ്ടാം സ്ഥാനം ടൈംസ് ഓഫ് ഇന്ത്യ – 28,26,164. മൂന്നാമത് ,ഹിന്ദു – 26, 25,343. അമർ ഉജാല- ഹിന്ദി -26, 10,784 ലക്ഷം കോപ്പികൾ.മലയാളത്തിലെ രണ്ടാമത്തെ പത്രം മാതൃഭൂമി- 13,63,931 ലക്ഷം കോപ്പികൾ. 2016 എ.ബി.സി.റിപോർട്ട്- Gmtv

Leave a Reply