ശ്രീപദ്മനാഭ സ്വാമിക്ഷേത്രം.

ശ്രീപദ്മനാഭ സ്വാമിക്ഷേത്രം പണിതതും സംരക്ഷിക്കുന്നതും തിരുവിതാംകൂർ രാജകുടുംബം തന്നെ. ജനകീയ സർക്കാരുകൾ അധികാരത്തിൽ വന്നിട്ടും രാജകൊട്ടാരത്തിൻ്റെ പ്രസക്തി ഇന്നും നഷ്ടപ്പെടാതെ നിലനിൽക്കുന്നത് കൊട്ടരത്തിലെ പൂർവ്വികർ നൽകിയ നൻമയാണ്. പ്രജകളെ സ്വന്തം ഇഷ്ടമിത്രങ്ങളും ബന്ധുക്കളുമായാണ രാജകൊട്ടാരം കാണുന്നത്. ജനകീയ സർക്കാരുകൾ അധികാരത്തിൽ വരുമ്പോൾ കൊട്ടാരത്തിൽ ക്ഷണിച്ച് സ്വീകരിക്കുക പതിവാണ്. ഇന്നും അത് തുടരുന്നു.എന്നാൽ കമ്മ്യൂണിസ്റ്റ്കാർക്ക് രാജാക്കൻമാരോട് പകയാണ്. വി.എസ്.അച്യുതാനന്ദനെ പോലുള്ളവർ തിരുവിതാംകൂർ രാജാക്കൻമാരെ കൊട്ടാരത്തിൽ ചെന്ന് കണ്ടിരുന്നില്ല. കേരളം ദീർഘകാലം ഭരിച്ച കെ.കരുണാകരൻ പല സന്ദർഭങ്ങളിലും രാജാവിനെ മുഖം കാണിക്കുമായിരുന്നു. അടിയന്തിരാവസ്ഥ ഒഴിച്ചാൽ കെ.കരുണാകരൻ കേരളത്തിന് ഏറ്റവും കൂടുതൽ വികസനം കൊണ്ടുവന്ന ഭരണാധികാരിയാണ്. സി. അച്യുതമേനോനാണ് കേരളത്തിൽ പ്രധാനപ്പെട്ട പദ്ധതികൾ നടപ്പിലാക്കിയ ജനകീയ മുഖ്യമന്ത്രി. പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ അവകാശം കവർന്നെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും പിണറായി വിജയൻ സർക്കാരും ശ്രമിക്കുന്നുണ്ട്. അതിന് വൻ തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ശബരിമല അയ്യപ്പക്ഷേത്രവും മറ്റ് പ്രമുഖ ക്ഷേത്രങ്ങളും പിടിച്ചടക്കാനുള്ള ദേവസ്വം ബോർഡിൻ്റേയും സംസ്ഥാന സർക്കാരിൻ്റേയും നീക്കങ്ങളെ ഹൈന്ദവ ഭക്തരും ജനാധിപത്യവിശ്വാസികളും ശക്തമായി ചെറുക്കണം. ഞങ്ങൾ ജനങ്ങളോടൊപ്പം. – Gmtv

Leave a Reply