ശ്രീ പെരുമാള്‍പുരം ശിവക്ഷേത്ര ഉത്സവം

ശ്രീ പെരുമാള്‍പുരം ശിവക്ഷേത്ര ഉത്സവ ആഘോഷ പരിപാടികള്‍ ഒഴിവാക്കി
ഭക്തജനങ്ങളെ…നാട്ടുകാരെ…
പെരുമാള്‍പുരം ശീവക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന കലാപരിപാടികളടക്കമുള്ള എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കി ഇത്തവണത്തെ ഉത്സവം ക്ഷേത്രചടങ്ങുകളില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ തീരുമാനമായി.കൊറോണവ്യാപനം എന്ന ലോകം മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന വിഷയപശ്ചാത്തലത്തിലാണിത്.ക്ഷേത്രം ഓ ഡിറ്റോറിയത്തില്‍ നടന്ന ക്ഷേത്രം പരിപാലനസമിതി,ഉത്സവാഘോഷകമ്മറ്റി മീറ്റിംഗില്‍ ആണ് തീരുമാനമെടുത്തത്.പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡുമെംബറും അടക്കമുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.ക്ഷേത്ര ചടങ്ങുകള്‍ തന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വേണ്ട മാറ്റങ്ങള്‍ വരുത്തി സമുചിതമായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply