സംശയമില്ല നമ്മൾ തിരിച്ച്‌ വരും

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തികരംഗം തകിടം മറിയുമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഇത്തരം വിദഗ്ദ്ധരെക്കുറിച്ച് അധികമൊന്നും എനിക്കറിയില്ല. എന്നാൽ, ഇത്തരക്കാർക്ക് മനുഷ്യന്റെ സ്ഥിരോത്സാഹത്തെക്കുറിച്ചും കൂട്ടായ പ്രയത്നത്തെക്കുറിച്ചും കാര്യമായൊന്നും അറിയില്ലെന്ന കാര്യം എനിക്കറിയാം .വിദഗ്ദ്ധരെ പൂർണ്ണ വിശ്വാസത്തിലെടുക്കുകയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിലെ പൂർണ്ണ തകർച്ചയ്ക്കുശേഷം ജപ്പാന് ഭാവിയെ ഉണ്ടാകുമായിരുന്നില്ല. വിദഗ്ധരാണ് ശരിയെങ്കിൽ ഇസ്രായേൽ ലോക ഭൂപടത്തിൽ നിന്നും എന്നന്നേക്കുമായി തുടച്ച് നീക്കപ്പെടുമായിരുന്നു എന്നാൽ ,അതും സംഭവിച്ചിട്ടില്ല.വായൂചലനമനുസരിച്ച്‌,വലിയ തേനീച്ചകൾക്ക് പറക്കാനാകില്ല. എന്നാൽ അവ പറക്കുന്നുണ്ട്. കാരണം അവയ്ക്ക് വായൂ ചലനശാസ്ത്രത്തിന്റെ തത്വങ്ങളറിയില്ല .വിദഗ്ധർ പറഞ്ഞതനുസരിച്ചാണെങ്കിൽ 83 ലെ ക്രിക്കറ്റ് ലോകകപ്പിൽ നമ്മൾ എവിടെയുമെത്തുമായിരുന്നില്ല. ഈ വിദഗ്ധരുടെ അഭിപ്രായമനുസരിച്ചാണെങ്കിൽ അത്‌ലറ്റിക്‌സിൽ നാല് ഒളിമ്പിക് സ്വർണമെഡലുകൾ നേടിയ ആദ്യ അമേരിക്കൻ വനിതയായ വിൽമ റൂഡോൾഫിന് ഓടാൻ പോയിട്ട് സഹായമില്ലാതെ നടക്കുവാൻ പോലുമാകില്ലായിരുന്നു. വിദഗ്ധർ പറഞ്ഞതനുസരിച്ച് അരുണിമ സിൻഹയ്ക്ക് സാധാരണ ജീവിതം നയിക്കാൻപോലും ബുദ്ധിമുട്ടാകുമായിരുന്നു. എന്നാലവർ എവറസ്റ്റ് കീഴടക്കി. കൊറോണ വൈറസ്സും വ്യത്യസ്തമല്ല . കൊറോണയെ നമ്മൾ അടിയറവ്പറയ്ക്കുമെന്നതിലും ഇന്ത്യൻ സാമ്പത്തികവ്യവസ്ഥ പൂർവാധികം ശക്തിയോടെ ഉയിർത്തെണീക്കുമെന്നതിലും എനിക്കൊരു സംശയവുമില്ല.
രത്തൻ ടാറ്റ
ഭൂഗോളത്തിൽ എവിടെയെല്ലാം മനുഷ്യവാസമുള്ള രാജ്യങ്ങളുണ്ടോ അവിടെയെല്ലാം വ്യാപിച്ചുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ അധിപൻ. തന്റെ വരുമാനത്തിന്റെ 68%.ഇദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലായിരുന്നുവെങ്കിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ സമ്പന്നൻ..കോവിഡ് 19. ദുരന്ത നിവാരണ നിധിയിലേക്ക് 1500 കോടി രൂപ
സംഭാവന നൽകിയ മനുഷ്യസ്നേഹി.. ദൈവ തുല്യനായ ഈ മഹാപുരുഷന് എന്റെ ആദരങ്ങൾ.

Leave a Reply