സംസ്ഥാനത്ത് ഇന്ന് 40 കോവിഡ് രോഗികൾ.

സംസ്ഥാനത്ത് ഇന്ന് 40 കോവിഡ് രോഗികൾ, ഇതോടെ സംസ്ഥാനത്ത് 1004 കോവിഡ് രോഗികളായി. വിദേശ രാജ്യങ്ങളിൽ 173 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മിച്ചത്.മുഖ്യമന്ത്രി വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ദുഃഖം രേഖപ്പെടുത്തി. ഒൻപത് പേർ വിദേശത്ത് നിന്നും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് പേർ സമ്പർക്കത്തിലൂടേയും രോഗം ബാധിച്ചതായാണ് കണക്ക്.229 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.13 പുതിയ ഹോട്സ്പോട്ടുകളായി. മൊത്തം 87 ഹോട്സ് പൊട്ടുകമായി ഉയർന്നു. ഇന്ന് നടന്ന സർവ്വകക്ഷിയോഗം സർക്കാരിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിൻതുണ പ്രഖ്യാപിച്ചു.പ്രതിപക്ഷ നേതാവിൻ്റെ വിമർശനങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അദ്ദേഹം പറയുന്നതെല്ലാം അങ്ങിനെ ആണല്ലോ എന്നായി മുഖ്യൻ്റെ ചിരിച്ചു കൊണ്ടുള്ള മറുപടി.സർക്കാരിനെ അറിയിക്കാതെ കേരളത്തിൽ അനധികൃതമായി വരുന്നവർക്കെതിരെ നടപടി എടുക്കും.വരുന്നവർ സർക്കാർ പോർട്ടറിൽ പേർ രജിസ്റ്റർ ചെയ്യണം. വിദേശത്ത് നിന്നും വരുന്നവരുടെ ക്വാറൻ്റൈൻ ചിലവ്, പാവങ്ങളിൽ നിന്ന് സർക്കാർ ഈടാക്കില്ല. വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനങ്ങൾ വരുന്നതിന് എതിർപ്പില്ല മുൻകൂട്ടി അറിയിച്ച് വരാം. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം ആലോചിക്കാം.കേന്ദ്ര സർക്കാർ നയവും അതാണ്.ദിനംപ്രതി 3000 പേരെ രോഗ പരിശോധന നടത്തും. വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കും. മുഴുവൻ ആളുകളും വീടും പരിസവും ശുചീകരിക്കണം. ലോക്ക് ഡൗൺ ലംഘിച്ച 38 പേർക്കെതിരെ കേസെടുത്തു. ഹോം ക്വാറൻ്റൈൺ ലംഘിച്ച 453 കേസെടുത്തു. താമരശേരിയിൽ ഓൺലൈൻ വഴി നടത്തിയ അദാലത്ത് വിജയകരമായി. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി എടുക്കും. പുതിയ ചീഫ് സെക്രട്ടറിയായി അഭ്യന്തര അഡീഷനൽ സെക്രട്ടറി വിശ്വാസ് മേത്തയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് എന്തെങ്കിലും പറയുന്നത് ശരിയല്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ പരാമർശിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. – Gmtv

Leave a Reply