സംസ്ഥാനത്ത് രണ്ടു പേർ കൂടി കോവിഡ്- 19

സംസ്ഥാനത്ത് രണ്ടു പേർ കൂടി കോവിഡ്- 19 ബാധിച്ചതായി സ്ഥിരീകരിച്ചു. സ്പെയിനിൽ ന്ന് തിരിച്ചെത്തിയ ഒരു ഡോക്ടറും മറ്റൊരാൾ കളമശേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലുമാണ്.ഇതോടെ 21 പേരാണ് ഇപ്പോൾ കൊറോണ ചികിൽസയിലുള്ളത്. 2147 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 1514 പേരുടേയും ഫലം നെഗറ്റീവാണ്. തിങ്കളാഴ്ച മുതൽ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കും.അന്യ സംസ്ഥാനക്കാരെ പരിശോധനക്ക് വിധേയമാക്കും. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഭീതിയോടെ കഴിയേണ്ടന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കിയാൽ മതി. വ്യക്തി ശുചിത്വം പാലിക്കണം. ശാസ്ത്രീയമായി കൈവൃത്തിയാക്കുന്ന രീതി ജനങ്ങൾക്ക് മനസിലാക്കി കൊടുക്കണം -മന്ത്രി പറഞ്ഞു.

Leave a Reply