സന്യാസിമാരെ കൊന്നതിന് പിന്നിൽ സി പി എം ആണെന്ന് ബി.ജെ.പി.

മഹാരാഷ്ട്രയിൽ പാൽ ഗർ ജില്ലയിലെ ഗാൻ്റ് ചിന്ത് ഗ്രാമത്തിൽ രണ്ട് സന്യാസിമാരെ അടിച്ചും എറിഞ്ഞും കൊന്നതിന് പിന്നിൽ സി പി എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. രാത്രി ഗുജറാത്തിലേക്ക് വാനിൽ പുറപ്പെട്ട സന്യാസിമാരായ ചിക്കാനെ മഹാരാജ് കൽപ്പവൃഷ ഗിരി 70, സുശീൽ ഗിരി മഹാരാജ്-35, ഡ്രൈവർ നിലേഷ് ടെലിഗാനെ – 35 എന്നിവരാണ് കൊല്ലപ്പെട്ടത്.വാരാണസി ശ്രീ പഞ്ചദഷ്ണം ജൂന അഖാര സന്യാസിമാർ ഗുജറാത്തിൽ അവരുടെ ഗുരു മഹാന്ദ് രാമഗിരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ശരിയായ പാത അടച്ചതിനാൽ ഗ്രാമവഴിയിലൂടെയാണ് വാൻ പോയത്. ഗ്രാമവാസികൾ ഓടിക്കൂടി ആക്രമിക്കുകയായിരുന്നു. സന്യാസിമാരാണെന്ന് തിരിച്ചറിഞ്ഞിട്ടും കാഷായ വസ്ത്രത്തോട് വിരോധം വച്ചാണ് ആൾകൂട്ട ആക്രമം ഉണ്ടായത്. സന്യാസിമാർ ഒരു പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെങ്കിലും സന്യാസിമാരെ രക്ഷിക്കാൻ ശ്രമിച്ചില്ല. ആൾക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് സന്യാസിമാരെ ഇറക്കി കൊണ്ടുപോയി. 28 പൊലീസുകാരുണ്ടായിരുന്നു. സംഭവം നടന്ന ഗ്രാമപ്പഞ്ചായത്ത് ബി.ജെ.പിയാണ് ഭരിക്കുന്നത്. എന്നാൽ സി പി എം വലിയ ആൾക്കൂട്ടം സംഘടിപിച്ചാണ് എതിരാളികളെ നേരിടുന്നത്.2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1300 വോട്ടിന് ബി.ജെ.പി സ്ഥാനാർത്ഥിയെ സി.പി.എം പരാജയപ്പെടുത്തിയിരുന്നു. സംഭവത്തിൽ കുറെ പേരെ അറസ്റ്റ് ചെയ്തങ്കിലും പ്രധാന സി പി എം, എൻ.സി.പി പ്രവർത്തകരെ പിടികൂടിയിട്ടില്ല.മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും ശരിയായ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Leave a Reply